പരപ്പനങ്ങാടി ⚫ വള്ളിക്കുന്ന് മേഖലയിൽ മഞ്ഞപ്പിത്തം ബാധിച്ചവരുടെ എണ്ണം 278 ലെത്തി. പ്രതിരോധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ ആരോഗ്യ വകുപ്പ് നോഡൽ ഓഫീസറെ നിയമിച്ചു. മഞ്ഞപ്പിത്തം കൂടുതൽ ആളുകളിലേക്ക് പടരുന്ന സാഹചര്യത്തിലാണ് ആരോഗ്യ വകുപ്പിൻറെ നടപടി. വള്ളിക്കുന്ന്, മൂന്നിയൂർ, തേഞ്ഞിപ്പലം പഞ്ചായത്തുകളിലെ മഞ്ഞപ്പിത്തം കഴിഞ്ഞ ദിവസം തൊട്ടടുത്ത ചേലേമ്പ്ര പഞ്ചായത്തിലേക്ക് കൂടി വ്യാപിച്ചു. വള്ളിക്കുന്ന് 168, മുന്നിയൂർ 80, തേഞ്ഞിപ്പലം11, ചേലേമ്പ 19 എന്നിങ്ങനെയാണ് രോഗബാധിതരുടെ ഇപ്പോഴത്തെ കണക്ക്. വീടുകൾ കയറിയിറങ്ങി ബോധവത്ക്കരണം ഊർജ്ജിതപ്പെടുത്താൻ വള്ളിക്കുന്ന് പഞ്ചായത്ത് ഓഫീസിൽ ചേർന്ന അവലോകന യോഗം തീരുമാനിച്ചു.
ഓഡിറ്റോറിയത്തിൽ നടന്ന വിവാഹ സത്ക്കാരത്തിൽ പങ്കെടുത്ത 18 പേർക്കാണ് ആദ്യം രോഗം സ്ഥിരീകരിച്ചത്. പിന്നീടാണ് രോഗബാധിതരുടെ എണ്ണം 278 ലേക്ക് ഉയർന്നത്. ടാങ്കറിൽ എത്തിച്ച കുടിവെള്ളത്തിൽ നിന്നാണ് മഞ്ഞപ്പിത്തം ഉണ്ടായതെന്നാണ് ആരോഗ്യ വകുപ്പിൻറെ നിഗമനം. ആരോഗ്യ വകുപ്പിൻറെ നിർദ്ദേശ പ്രകാരം ഓഡിറ്റോറിയം താത്ക്കാലികമായി അടച്ചിട്ടുണ്ട്.
Post a Comment
Thanks