മൂന്നിയൂരിൽ വളർത്തു കോഴികൾ ചത്ത നിലയിൽ

മൂന്നിയൂർ : വളർത്ത് കോഴികളെ കൂട്ടത്തോടെ അജ്ഞാത ജീവി കൊന്ന നിലയിൽ കണ്ടെത്തി. 

മുട്ടിച്ചിറ ചോനാരിക്കടവിൽ കുറുപ്പത്ത് മണമ്മൽ അസീസിന്റ വീട്ടിലാണ് പതിനൊന്ന് വളർത്ത് കോഴികളെ കൂട്ടത്തോടെ അജ്ഞാത ജീവി കൊന്ന നിലയിൽ കണ്ടെത്തിയത്.

 രാത്രി മുഴുവൻ കോഴികളെയും കൂട്ടിൽ അടച്ചതായിരുന്നു. രാവിലെ നോക്കിയപ്പോൾ കൂടിന് പുറത്ത് കോഴികളെ കൊന്ന നിലയിൽ കാണപ്പെടുകയായിരുന്നു. 

സമാനമായ സംഭവം രണ്ട് ദിവസങ്ങൾക്ക് മുമ്പ് പ്രദേശത്തെ മറ്റ് വീടുകളിലും ഉണ്ടായിരുന്നു.

Post a Comment

Thanks

Previous Post Next Post