തിരൂരരങ്ങാടി : സുന്നി ജംഇയ്യത്തുൽ മുഅല്ലിമീൻ മദ് റസാധ്യാപകർക്കായി നടത്തുന്ന സമഗ്ര പരിശീലന പരിപാടിയായ മുഅല്ലിം എംപവർമെന്റ് പ്രോഗ്രാമിന്റെ രണ്ടാം ഘട്ട പരിപാടിക്ക് തുടക്കം. 70 മണിക്കൂർ നീണ്ടു നിൽക്കുന്ന ഈ പരിപാടിയോടെ മദ്റസാധ്യാപകരിൽ സർവതല സ്പർശിയായ
ബോധന രീതിയാണ് സൃഷ്ടിക്കുക. ഇതി
ന്റെ ഒന്നാം ഘട്ടം മുഴുവൻ റൈഞ്ച് തലത്തിലും കഴിഞ്ഞ വർഷത്തോടെപൂർത്തിയായി. രണ്ടാം ഘട്ട പരിശീലനമാണ് ഈ അധ്യായന വർഷം നടക്കുന്നത്.പഠന പിന്നാക്കാവസ്ഥ, മന: ശാസ്ത്ര സമീപനം, ശാരീരിക പ്രശ്നങ്ങൾ, വിദ്യാഭ്യാസ മന:ശാസ്ത്ര പ്രശ്നങ്ങൾ, വൈകാരിക പ്രശ്നങ്ങൾ, പഠന രീതി, അടിസ്ഥാന ശേഷികൾ, ജീവിത നെെപുണ്യങ്ങൾ, പഠന ശീലങ്ങൾ, ഓർമ എന്നീ വിഷയങ്ങളിലാണ് രണ്ടാം ഘട്ട പലിശീലനം.
രണ്ടാം ഘട്ട പരിശീലന പരിപാടിയുടെ കൊളപ്പുറം മേഖലാ തല ഉദ്ഘാടനം മൂന്നിയൂർ നിബ്രാസ് ക്യാമ്പസിൽ സമസ്ത കേന്ദ്ര മുശാവറ അംഗം മഞ്ഞപ്പറ്റ ഹംസ മുസ്ലിയാർ നിർവഹിച്ചു. ഖാലിദ് സഖാഫി താനൂർ അധ്യക്ഷത വഹിച്ചു. സമസ്തേ കേന്ദ്ര മുശാവറ അംഗം താനാളൂർ അബ്ദു മുസ്ലിയാർ നസീഹത്ത് നടത്തി.
ട്രൈനർ ബശീർ സഖാഫി വിളയിൽ ക്ലാസിന്റേ തൃത്വം നൽകി .കേരള മുസ് ലിം ജമാഅത്ത് ജില്ലാ ഫിനാൻസ് സെകട്ടറി മുഹമ്മദ് ഹാജി മൂന്നിയൂർ,എസ് .ജെ . എം. ജില്ലാ സെക്രട്ടറി മുഹമ്മദലി മുസ്ലിയാർ, ഹസൻ ഹസനി, സി പി നൂറുൽ അമീൻ സഖാഫി പ്രസംഗിച്ചു.
റിപ്പോർട്ട്:
അഷ്റഫ് കളത്തിങ്ങൽ പാറ.
Post a Comment
Thanks