പരപ്പനങ്ങാടി:പാലത്തിങ്ങലിലെയും പരിസര പ്രദേശങ്ങളിലെയും കിടപ്പ് രോഗികളെ വീടുകളിൽ ചെന്ന് പരിചരിക്കുകയും അവർക്ക് വേണ്ടുന്ന സേവനങ്ങൾ ചെയ്ത് കൊടുത്ത് കൊണ്ട് മൂന്ന് വർഷത്തോളമായി പ്രവർത്തിച്ച് കൊണ്ടിരിക്കുന്ന പാലത്തിങ്ങൽ പൂക്കോയ തങ്ങൾ പാലിയേറ്റീവിൻ്റെ കീഴിൽ പാലിയേറ്റീവ് വളണ്ടിയർമാർക്ക് മൂന്ന് ദിവസത്തെ പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു.
പൂക്കോയതങ്ങൾ പാലിയേറ്റീവിന്റെ കീഴിൽ നിലവിൽ 40 ഓളം വളണ്ടിയർമാർ സേവനം ചെയ്ത് കൊണ്ടിരിക്കുന്നുണ്ട്.അതിന് പുറമേ പുതിയതായി സേവനം ചെയ്യുവാൻ മുന്നോട്ട് വന്ന മുപ്പതോളം വളണ്ടിയർമാർക്കാണ് പരിശീലന ക്യാമ്പ് സംഘടിപ്പിച്ചത്. മൂന്ന് ദിവസത്തെ പരിശീലനത്തിന് ശേഷം വളണ്ടിയർമാർക്ക് സർട്ടിഫിക്കറ്റുകളും വിതരണം നടത്തി.
പാലിയേറ്റീവ് സെന്ററിൽ നടന്ന ചടങ്ങിൽ
സി.ടി അബ്ദുൽനാസർ അധ്യക്ഷത
വഹിച്ചു. മുൻ വിദ്യാഭ്യാസ വകുപ്പ് മന്ത്രി പി. കെ. അബ്ദുറബ്ബ് ക്യാമ്പ് ഉൽഘാടനവും സർട്ടിഫിക്കറ്റ് വിതരണവും നടത്തി. പാലിയേറ്റീവ് രംഗത്തെ സ്തുത്യർഹ സേവനത്തിന് അർഹരായവരെ ചടങ്ങിൽ ആദരിച്ചു.
ഡോ:അമീറലി,
ജോസ് പുളിമൂട്ടിൽ,
നിസാർ ,ജംഷീല
എന്നിവർ ക്യാമ്പിന് നേതൃത്വംനൽകി.
സി .അബ്ദുറഹ്മാൻ കുട്ടി,കൂളത്ത് അസീസ്,
സി.അബുബക്കർഹാജി,
അരീക്കൻഅബ്ദുറഹ്മാൻകുട്ടി,
വി.പി.ബഷീർ,
നവാസ് കൂരിയാട്,
എം വി .നസീർ മാഷ് ,
സി.അബ്ദുറഹ്മാൻ,
എം.അബ്ദു,
കെ .സിയാസ്നൂർ
എന്നിവർപ്രസംഗിച്ചു.
റിപ്പോർട്ട്:
അഷ്റഫ് കളത്തിങ്ങൽ പാറ.
Post a Comment
Thanks