മഴയും മൂടൽ മഞ്ഞുംകരിപ്പൂരിൽ വിമാനങ്ങൾ തിരിച്ച് വിടുന്നു.


കരിപ്പൂർ:മഴയും മൂടല്‍ മഞ്ഞും മൂലം  കരിപ്പൂരിൽ ഇറങ്ങേണ്ട പല വിമാനങ്ങളും വഴി തിരിച്ച് വിടുന്നു.ഇവിടെ ഇറങ്ങേണ്ട പല വിമാനങ്ങളും നെടുമ്പാശ്ശേരിയിലേക്കും,കണ്ണൂരിലേക്കും കോയമ്പത്തൂരിലേക്കുമാണ്  തിരിച്ച് വിടുന്നത്.ഗൾഫ് രാജ്യങ്ങളിൽ നിന്നും വരുന്ന വിമാനങ്ങളാണ് മോശം കാലാവസ്ഥ കാരണം കരിപ്പൂരിൽ ഇറങ്ങാൻ കഴിയാതെ വഴി തിരിച്ച് വിടുന്നത് . കരിപ്പൂരിൽ നിന്നും പുറപ്പെടേണ്ട ദോഹ, ബഹറൈൻ വിമാനങ്ങളും മോശം കാലാവസ്ഥ കാരണം പുറപ്പെടാൻ വൈകുന്നുണ്ട്. വൈകിയ വിമാനങ്ങൾ ഒരു മണിക്കൂറിനുള്ളിൽ പുറപ്പെടുവാൻ സാധിക്കുമെന്നാണ് വിമാനത്താവള അധികൃതർ പറയുന്നത് .

റിപ്പോർട്ട്:
അഷ്റഫ് കളത്തിങ്ങൽ പാറ.

Post a Comment

Thanks

Previous Post Next Post