ന്യൂ സ്പ്രിംഗ് മുഅല്ലിം ട്രെയിനിങ് ക്യാമ്പ് സംഘടിപ്പിച്ചു

തിരൂരങ്ങാടി 
സുന്നി ജംഇയ്യത്തുൽ മുഅല്ലിമീൻ ചെമ്മാട് 
തിരൂര്‍, വേങ്ങര 
ഡിവിഷനുകളുടെസംയുക്തആഭിമുഖ്യത്തിൽ സുന്നീ വിദ്യാഭ്യാസ ബോര്‍ഡിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന
ഇരുപതോളം ഇംഗ്ലീഷ് മീഡിയം സ്കൂളുകളിൽ സേവനം ചെയ്യുന്ന 
മുഅല്ലിംകള്‍ക്കുവേണ്ടി 
സ്കൂളുകളില്‍ ഒന്ന് മുതല്‍ ഏഴ് വരെ പരിഷ്കരിച്ച പാഠപുസ്തകങ്ങളെ ആസ്പദമാക്കി
ചെമ്മാട് ഖുതുബുസ്സമാൻ ഇംഗ്ലീഷ് സ്കൂളിൽ വച്ച് 
ട്രെയിനിങ് ക്യാമ്പ് നടന്നു .

സുന്നി വിദ്യാഭ്യാസ ബോർഡ് പരീക്ഷ ബോര്‍ഡ്  ചെയർമാൻ  ഡോ: അബ്ദുൽ അസീസ് ഫൈസി ചെറുവാടി, സുന്നി വിദ്യാഭ്യാസ ബോർഡ്  മാനേജർ 
അബ്ദുൽ കരീം ഹാജി കാരാത്തോട് ,
മുഫത്തിഷ് ബഷീർ മാസ്റ്റര്‍
എന്നിവർ വിവിധ സെഷനുകൾക്ക് നേതൃത്വം നൽകി
 ഖുതുബുസ്സമാൻ ഇംഗ്ലീഷ് സ്കൂൾ വൈസ് പ്രിൻസിപ്പൽ കുഞ്ഞുമുഹമ്മദ് സാര്‍ ഉദ്ഘാടനം നിർവഹിച്ചു .
വേങ്ങര ഡിവിഷൻ പ്രസിഡൻറ്
മുസ്തഫ സുഹ്‌രി
അധ്യക്ഷത വഹിച്ചു ,ഫിര്‍ദൗസ് സഖാഫി താനൂര്‍  , ഉമര്‍ ശരീഫ് സഅദി,താനൂര്‍ പ്രസംഗിച്ചു . ചെമ്മാട് ഡിവിഷൻ സെക്രട്ടറി 
ഷാഫി സഖാഫി ചെറുമുക്ക് സ്വാഗതവും
 തിരൂർ ഡിവിഷൻ പ്രസിഡന്റ്  സൈദലവി ബാഖവി നന്ദിയും പറഞ്ഞു

Post a Comment

Thanks

Previous Post Next Post
Moonniyur Vartha