മൂന്നിയൂർ: സൗദിയിലെ ജയിലിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട് സൗദി ജയിലിൽ കഴിയുന്ന കോടമ്പുഴ സ്വദേശി അബ്‌ദുൽ റഹീമിന്റെ ജീവൻ രക്ഷിക്കുന്നതിന് പതിനേഴ് വർഷത്തോളം നിയമപരമായും മറ്റും ഒറ്റയാൾ പോരാട്ടം നടത്തി നേതൃപരമായ പങ്ക് വഹിച്ച സൗദി കെ.എം സി.സി നാഷണൽ കമ്മറ്റി സെക്രട്ടറി അഷ്റഫ് വെങ്ങാടിന് എട്ട് വയസ്സുകാരി സ്വയം വരച്ച ചിത്രം നൽകി ആദരിച്ചത് കൗതുകമായി. മൂന്നിയൂർ പഞ്ചായത്തിലെ വെളിമുക്ക് സ്വദേശികളായ മാസിഫ് -ഹനാൻ ദമ്പദികളുടെ മകളും ചെന്നൈയിലെ സ്‌കൂളിൽ മൂന്നാം ക്ലാസ്സ് വിദ്യാർത്ഥിയുമായ ഇനാര മാസിഫാണ് താൻ വരച്ച ചിത്രം അഷ്റഫിന് നേരിട്ട് കൈമാറിയത്.
റഹീമിനെക്കുറിച്ച് പത്രങ്ങളിലും ടി.വിയിലും വീട്ടിലെ ചർച്ചകളുമൊക്കെ ശ്രദ്ധിക്കാറുണ്ടായിരുന്ന ഇനാര തന്റെ കൊച്ചു സമ്പാദ്യവും റഹീം ജീവൻ സഹായ ഫണ്ടിലേക്ക് നൽകിയിരുന്നു. പ്രവാസി ലിഗ് സംസ്ഥാന പ്രസിഡണ്ട് ഹനീഫ മൂന്നിയൂരിന്റെ പൗത്രിയാണ് ഇനാര.
പടിക്കൽ നടന്ന ചടങ്ങിൽ ഹനീഫ മൂന്നിയുർ അധ്യക്ഷത വഹിച്ചു. പ്രവാസി ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി. ഇമ്പിച്ചി, മമ്മു ഹാജി, സാഹിത്യകാരൻ പി സുരേന്ദ്രൻ, പി.എം ബാവ, ഹനീഫ അച്ചാട്ടിൽ, എംസൈതലവി, സിദ്ധിഖ് ചോനാരി, ജാഫർ ചേളാരി തുടങ്ങിയവർ സംബന്ധിച്ചു.
Post a Comment
Thanks