മലപ്പുറം: കോൽമണ്ണ ജി എം എൽ പി സ്കൂളിലെ 96ാം ബൂത്തിലെ വോട്ടിംങ് മെഷീൻ തകരാറിലായി. 7:00 മണിക്ക് തുടക്കം കുറിച്ചെങ്കിലും ആദ്യ വ്യക്തിക്ക് തന്നെ വോട്ട് രേഖപ്പെടുത്താനായില്ല. ഇത് കാരണം ഇവിടെ ഒരു മണിക്കൂറോളം വോട്ട് തടസ്സപ്പെട്ടു.
മലപ്പുറം ലോക്‌സഭാ മണ്ഡലത്തിൽ കൊണ്ടോട്ടി മുനിസിപ്പാലിറ്റിയിലെ 164 ചോലമുക്ക് ബൂത്തിൽ വോട്ടിംഗ് മെഷീനിൽ സാങ്കേതിക തകരാറ് കരണം വോട്ടെടുപ്പ് വൈകി.
അധികൃതർ വിവരമറിയിച്ചതനുസരിച്ച് മെഷീനിന്റെ തകരാറ് പരിഹരിക്കാനായി ആളെത്തുകയും പ്രശ്ന പരിഹാരത്തിന് ശേഷം വോട്ട് തുടരുകയും ചെയ്തു. ആദ്യം നഷ്ടപ്പെട്ട സമയത്തിന് പകരമായി അവസാന സമയം നീട്ടി നൽകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Post a Comment
Thanks