സ്ഥിരമായി വൈദ്യുതി മുടക്കം, യുവാക്കൾ കെ എസ് ഇ ബി ഓഫീസിൽ അർധരാത്രി അന്തിയുറങ്ങി പ്രതിഷേധിച്ചു


തിരൂരങ്ങാടി കെ എസ് ഇ ബി ഓഫീസിന് കീഴിൽ കൊടിഞ്ഞി പ്രദേശത്ത് സ്ഥിരമായി രാത്രി വൈദ്യുതി വിതരണം അധികൃതർ നിർത്തിയിരുന്നു. 

ഓവർ ലോഡ് ആണ് ഇതിന് കാരണമായി പറഞ്ഞിരുന്നത്. എന്നാൽ ഒരു പ്രദേശത്ത് തന്നെ 3 മണിക്കൂറിലേറെ വൈദ്യുതി ഓഫ് ആക്കുന്നത് നാട്ടുകാരെ ക്ഷുഭിതരാക്കി. 

ഫോണിൽ വിളിച്ചാലും കിട്ടാത്ത അവസ്‌ഥ. ഇതേ തുടർന്നാണ് കൊടിഞ്ഞി കുറൂൽ ലെവൽ മുഞ്ചാടി പ്രവർത്തകർ ഓഫീസിലെത്തി പ്രതിഷേധിച്ചത്. ഇന്നലെ അർധ രാത്രിയിൽ ആയിരുന്നു സംഭവം. വൈകാതെ ജീവനക്കാർ എത്തി വൈദ്യുതി പുന:സ്ഥാപിച്ചു നൽകി.

Post a Comment

Thanks

Previous Post Next Post