സം​ഘർഷ സാധ്യത; പരപ്പനങ്ങാടിയിലും വള്ളിക്കുന്നിലും കൊട്ടിക്കലാശം വേണ്ടെന്ന് സർവ്വകക്ഷി


പരപ്പനങ്ങാടി⚫ പരപ്പനങ്ങാടി പോലീസ് സ്റ്റേഷൻ പരിധിയിൽ ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ അവസാന ഘട്ടത്തിൽ കൊട്ടിക്കലാശം വേണ്ടെന്ന് തീരുമാനം. പരപ്പനങ്ങാടി നഗരസഭ, വള്ളിക്കുന്ന് പഞ്ചായത്ത് എന്നിവിടങ്ങളിലെ പ്രധാന കവലകളിലും റോഡുകളിലും കൊട്ടിക്കലാശം നടത്തില്ല. മൈക്ക് സെറ്റ് ഉപയോഗിച്ചുള്ള പ്രസംഗങ്ങളും ഉണ്ടാകില്ല.


ഗതാഗതകുരുക്കും മറ്റ് അനിഷ്ട സംഭവങ്ങളും ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് പോലീസ് അഭ്യർത്ഥന പ്രകാരം സർവ്വകക്ഷി യോഗം ചേർന്ന് തീരുമാനമെടുത്തത്. എന്നാൽ വാഹന പ്രചാരണം പതിവു പോലെ തന്നെ നടത്തും. പരപ്പനങ്ങാടി സ്റ്റേഷൻ ഹൗസ് ഓഫീസർ കെ ഹരീഷിന്റെ അധ്യക്ഷതയിലാണ് സർവ്വകക്ഷി യോഗം ചേർന്നത്.

 രാഷ്ടീയപാർട്ടി പ്രതിനിധികളായ എം.പി സുരേഷ് ബാബു, എച്ച് ഹനീഫ, ഗിരീഷ് തോട്ടത്തിൽ, ഉണ്ണിമൊയ്തു, പി.പി പുഷ്പാകരൻ, സലാം തങ്ങൾ, എം സിദ്ധാർത്ഥൻ, മുഹമ്മദ് ഹനീഫ, കെ.സി നാസർ, എം കേശവൻ തുടങ്ങി 20 ഓളം പേർ പങ്കെടുത്തു.

Post a Comment

Thanks

Previous Post Next Post