ഫിസിയോ തെറാപ്പി സെന്ററുകൾ ഭിന്നശേഷി സൗഹ്രദ സെന്ററുകൾ ആക്കാൻ നിർദേശം.


തിരൂരങ്ങാടി: കേരളത്തിലെ മുഴുവൻ ഫിസിയോ തെറാപ്പി സെന്ററുകളും ഭിന്നശേഷി സൗഹ്രദ സെന്ററുകളാക്കി മാറ്റണമെന്ന് ആരോഗ്യ വകുപ്പ് ഡയറക്ടർ ഉത്തരവിട്ടു. 

കേരളത്തിൽ പ്രവർത്തിക്കുന്ന ഒട്ടുമിക്ക ഫിസിയോ തെറാപ്പി കേന്ദ്രങ്ങളും ഭിന്നശേഷി സൗഹ്രദമല്ലാത്തതിനാൽ ഭിന്നശേഷി ക്കാർക്ക് ഏറെ ബുദ്ധിമുട്ടുകൾ ഉണ്ടാക്കുന്നുണ്ടെന്ന്ചൂണ്ടികാട്ടി സാമൂഹ്യ പ്രവർത്തകനായ  അഷ്റഫ് കളത്തിങ്ങൽ പാറ നവകേരള സദസ്സിലൂടെ മുഖ്യമന്ത്രിക്കും ആരോഗ്യ വകുപ്പ് മന്ത്രിക്കും പരാതി സമർപ്പിച്ചിരുന്നു. 

ഇതിനെ തുടർന്നാണ് ഫിസിയോ തെറാപ്പി സെന്ററുകൾ ഭിന്നശേഷി സൗഹ്രദ സെന്ററുകളാക്കി മാറ്റുന്നതിന് വേണ്ട നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് കേരളത്തിലെ മുഴുവൻ ജില്ലാ മെഡിക്കൽ ഓഫീസർമാർക്കും ആരോഗ്യ വകുപ്പ് ഡയറക്ടർ ഉത്തരവ് നൽകിയിട്ടുള്ളത്.

Post a Comment

Thanks

أحدث أقدم