റേഷൻ കാർഡ് ആധാറുമായി ബന്ധിപ്പിക്കുന്ന മസ്റ്ററിംഗ് താത്കാലികമായി നിർത്തിവെക്കുന്നതായി ഭക്ഷ്യ മന്ത്രി ജി ആർ അനിൽ. മഞ്ഞനിറമുള്ള കാർഡുകാർക്ക് സാധ്യമായാൽ മസ്റ്ററിംഗ് നടത്താം. അരിവിതരണവും മസ്റ്ററിംഗും ഒന്നിച്ച് നടത്തിയാൽ സാങ്കേതിക പ്രശ്‌നമുണ്ടാകുമെന്നും മന്ത്രി പറഞ്ഞു
നൂറുകണക്കിനാളുകളാണ് മസ്റ്ററിംഗ് നടത്താൻ റേഷൻ കടകളിൽ രാവിലെ എത്തിയത്. ഇപ്പോഴത്തെ സെർവർ മാറ്റാതെ പ്രശ്‌നം പരിഹരിക്കാനാകില്ലെന്ന് വ്യാപാരികൾ പറയുന്നു.
മസ്റ്ററിംഗ് രാവിലെ മുടങ്ങിയിരുന്നു. ഇന്ന് മുതൽ മൂന്ന് ദിവസത്തേക്ക് റേഷൻ വിതരണം നിർത്തിവെച്ചാണ് മസ്റ്ററിംഗ് നടത്താൻ തീരുമാനിച്ചത്.
Post a Comment
Thanks