മൂന്നിയൂർ:
മൂന്നിയൂർ പഞ്ചായത്തിലെ പതിനാലാം വാർഡിലെ പാറക്കാവിൽ പുതിയ തായി അനുവദിച്ച റേഷൻ ഷോപ്പ് വാർഡ് മെമ്പർ എൻ. എം. റഫീഖ് ഉദ്ഘാടനം ചെയ്തു.ഈ പ്രദേശത്തുകാരുടെ ഏറെ നാളത്തെ ആവശ്യമായിരുന്നു റേഷൻഷോപ്പ് .വർഷങ്ങളുടെ കാത്തിരിപ്പിനാണ് ഇതോടെ വിരാമം കുറിച്ചത് .
ഇത് വരെ കിലോമീറ്ററുകൾക്കപ്പുറത്തുള്ള റേഷൻ ഷോപ്പിനെ ആശ്രയിച്ചായിരുന്നു ഇവിടുത്തുകാർ റേഷൻ സംവിധാനം ഉപയോഗിച്ചിരുന്നത്.ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് മെമ്പർ സാജിത ടീച്ചർ,റസാഖ് മാസ്റ്റർ,മുൻ മെമ്പർ മൂസക്കുട്ടി ഹാജി, യൂനസ് സി.എം,സി.പി.മുഹമ്മദ് ,സി.പി .കരീം,ശശി, സിവിൽ സപ്ളൈസ് ഉദ്യോഗസ്ഥർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
Post a Comment
Thanks