തുണിസഞ്ചി വിതരണം നടത്തി


ചെട്ടിയാൻകിണർ ഹൈസ്കൂൾ ദേശീയ ഹരിത സേനയുടെ ആഭിമുഖ്യത്തിൽ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും അധ്യാപകർക്കും തുണിസഞ്ചി വിതരണം ചെയ്തു. 

കേരള സംസ്ഥാന ശാസ്ത്ര, സാങ്കേതിക പരിസ്ഥിതി കൗൺസിലിന്റെ സഹകരണത്തോടെ  നടക്കുന്ന പ്ലാസ്റ്റിക് വിമുക്ത ബോധവൽക്കരണ പരിപാടിയുടെ ഭാഗമായാണ് തുണിസഞ്ചി വിതരണം
ചെയ്തത്. 

പദ്ധതിയുടെ ഭാഗമായി സ്കൂളിൽ തയ്യൽ മെഷീൻ വാങ്ങി വിദ്യാർത്ഥികൾക്ക് തയ്യൽ പരിശീലനം നൽകിയിരുന്നു. സ്കൂൾ സ്കൂൾ എം.പി.ടി.എ. അംഗം ധന്യ പി.യുടെ നേതൃത്വത്തിലാണ് പരിശീലനം ആരംഭിച്ചത്. കഴിഞ്ഞ ഒരു മാസത്തിനുള്ളിൽ വിദ്യാർത്ഥികൾ തയ്യാറാക്കിയ തുണി സഞ്ചികൾ ഫെബ്രുവരി ഒന്നിന് വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും അധ്യാപകർക്കും വിദ്യാർഥികൾതന്നെ വിതരണം ചെയ്തു. തുണിസഞ്ചിക്കൊപ്പം പ്ലാസ്റ്റിക് വിമുക്ത ബോധവൽക്കരണ ആശയങ്ങൾ ഉൾക്കൊള്ളുന്ന ലഘുലേഖയും നൽകിയിരുന്നു. 

സ്കൂളിലെ ആവശ്യങ്ങൾക്ക് ഇനി പ്ലാസ്റ്റിക് കവറുകൾ ഉപയോഗിക്കില്ലെന്നും തുണിസഞ്ചി മാത്രമേ ഉപയോഗിക്കുകയുള്ളൂ എന്നും തീരുമാനിച്ചു. വിദ്യാർഥികളിലൂടെ വീടുകളും പ്ലാസ്റ്റിക് വിമുക്തമാക്കാനുള്ള പദ്ധതിയാണ് ഇതിലൂടെ ഒരുങ്ങുന്നത്. 


സ്കൂളിൽ വെച്ച് നടന്ന  തുണിസഞ്ചി വിതരണോദ്ഘാടന ചടങ്ങിൽ പിടിഎ പ്രസിഡണ്ട് അബ്ദുൽ മാലിക്ക്, എസ്എംസി ചെയർമാൻ സുബൈർ ഹെഡ്മാസ്റ്റർ പ്രസാദ് പി., സ്റ്റാഫ് സെക്രട്ടറി റസീന എം., അധ്യാപകരായ രൺജിത്ത് എൻ.വി., മേഖ രാമകൃഷ്ണൻ, മുഹമ്മദ് മുസ്തഫ കവിത കെ. മുഹമ്മദ് ഇർഷാദ്, ധനേഷ് സി. എന്നിവർ പങ്കെടുത്തു.

Post a Comment

Thanks

Previous Post Next Post