മൂന്നിയൂരിൽ ഭിന്നശേഷി കുട്ടിക്ക് സഹായമായി വാക്കർ നൽകി പി.കെ. വി.എസ്.

മൂന്നിയൂർ: നടക്കാൻ പ്രയാസമുള്ള ഭിന്നശേഷി ക്കാരനായ ഒരു കുട്ടിക്ക് 'വാക്കർ ' നൽകി. 

മൂന്നിയൂർ പാറക്കടവ് - കളത്തിങ്ങൽ പാറ വികസന സമിതി ( പി.കെ. വി. എസ്) ആണ് യുണൈറ്റഡ് ഫാർമസി കോട്ടക്കലിന്റെ സഹായത്തോടെ വാക്കർ നൽകിയത്. 

വെളിമുക്ക് പാലിയേറ്റീവ് സെന്ററിൽ നടന്ന പരിപാടിയിൽ ഗ്രാമ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്സൺ ജാസ്മിൻ മുനീർ പാലിയേറ്റീവ് പ്രസിഡണ്ട് കടവത്ത് മൊയ്തീൻ കുട്ടിയെ വാക്കർ ഏൽപിച്ചു. ചടങ്ങിൽ പി.കെ. വി.എസ്. ജനറൽ സെക്രട്ടറി അഷ്റഫ് കളത്തിങ്ങൽ പാറ അദ്ധ്യക്ഷം വഹിച്ചു. 

വി.പി. പീച്ചു, കല്ലാക്കൻ കുഞ്ഞ, റുമ്പീന പടിക്കൽ, ആരിഫ കളിയാട്ട മുക്ക്, പ്രേമൻ പാലക്കൽ, ലീന സിസ്റ്റർ, മിനി പ്രസംഗിച്ചു . പി.കെ. വി.എസ്. ട്രഷറർ സി.എം. ഷെരീഫ് മാസ്റ്റർ സ്വാഗതവും സി.എം. ചെറീദ് നന്ദിയും പറഞ്ഞു.

Post a Comment

Thanks

Previous Post Next Post