കേരള മീഡിയ പേഴ്സൺസ് യൂണിയൻ ജില്ലാ കമ്മറ്റിയെ തെരഞ്ഞെടുത്തു.


മലപ്പുറം: പത്ര-ദൃശ്യ- ശ്രവ്യ - ഡിജിറ്റൽ മാധ്യമ പ്രവർത്തകരുടെ കൂട്ടായ്മയായ കേരള മീഡിയ പേഴ്സൺസ് യൂണിയൻ ( കെ.എം. പി. യു ) മലപ്പുറം ജില്ലാ കമ്മറ്റിയെ തെരഞ്ഞെടുത്തു.കഴിഞ്ഞ ദിവസം നടന്ന ജില്ലാ സമ്മേളനത്തിലാണ് തെരഞ്ഞെടുപ്പ് നടന്നത്. 

ഭാരവാഹികളായി ഉമറലി ശിഹാബ് (പ്രസിഡണ്ട് ) പ്രേമദാസ് ചങ്ങരംകുളം (ജനറൽ സെക്രട്ടറി) എൻ. സി. ശരീഫ് മഞ്ചേരി (ട്രഷറർ) വൈസ് പ്രസിഡണ്ടുമാരായി ദാസ് കോക്കൂർ, അക്ബർ നിലമ്പൂർ, ഹമീദ് കോക്കൂർ സെക്രട്ടറിമാരായി അൻവർ ശരീഫ്, നൗഷാദ് വട്ടപ്പാറ, സനീർ ചെറുവായൂർ എന്നിവരെയും സൈലേഷ് എടവണ്ണ, നൗഷിജ ചങ്ങരംകുളം, ആഷിക് നന്നംമുക്ക്, ജിഷാദ് കോട്ടക്കൽ, ജീന മണികൺഠൻ , പി.പി. സുനീറ, ഷാഹിദ വാഴക്കാട്, സാജിദ് എടവണ്ണ, ഷാജി എരമംഗലം, എക്സൽ ഫസൽ, അഷ്റഫ് കളത്തിങ്ങൽ പാറ, സൈഫുദ്ധീൻ കൊണ്ടോട്ടി  എന്നിവരെ എക്സിക്യൂട്ടീവ് അംഗങ്ങളായും തെരഞ്ഞെടുത്തു. 


സംസ്ഥാന പ്രസിഡണ്ട് എം. റഫീഖ് തിരൂരങ്ങാടി തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. സംഘടനാ -സംഘാടനം സെഷൻ കെ. എം. പി. യു. രക്ഷാധികാരി പീറ്റർ ഏഴിമല ഉദ്ഘാടനം ചെയ്തു. സൈദ് ചങ്ങരംകുളം മുഖ്യ പ്രഭാഷണം നടത്തി. ഉമറലി ശിഹാബ് വാഴക്കാട് അദ്ധ്യക്ഷത വഹിച്ചു. പ്രമദാസ് ചങ്ങരംകുളം റിപ്പോർട്ട് അവതരിപ്പിച്ചു. ആഷിക് നന്നംമുക്ക്  സ്വാഗതവും ദാസ് കോക്കൂർ നന്ദിയും പറഞ്ഞു.

റിപ്പോർട്ട്:
അഷ്റഫ് കളത്തിങ്ങൽ പാറ.

Post a Comment

Thanks

أحدث أقدم