മൂന്നിയൂർ: കളത്തിങ്ങൽ പാറ മാൻസിറ്റി സ്പോർട്സ് ക്ലബ്ബ് നാലാമത് പ്രീമിയർ ലീഗ് ഫുട്ബോൾ ചാമ്പ്യൻഷിപ്പ് സംഘടിപ്പിച്ചു. ആലിൻചുവട് ടർഫിൽ നടന്ന ചാമ്പ്യൻഷിപ്പ് ഗ്രാമ പഞ്ചായത്ത് മെമ്പർ എൻ.എം. റഫീഖ് ഉൽഘാടനം ചെയ്തു.
അഷ്റഫ് കളത്തിങ്ങൽ പാറ, അയ്യപ്പൻ എന്നിവർ മുഖ്യതിഥികളായി. എട്ട് ടീമുകൾ പങ്കെടുത്ത ചാമ്പ്യൻഷിപ്പിൽ ലൈലാത്തി ഗ്രൂപ്പിന്റെ യുണൈറ്റഡ് എഫ്.സി എ. കെ.സി. ഗോൾഡ് ആന്റ് സിൽവറിന്റെ കിംഗ് സ്റ്റാർ എഫ്.സി. യെ പരാജയപ്പെടുത്തി ചാമ്പ്യൻമാരായി.
സമാപനത്തിൽ വിജയി കൾക്കുള്ള ട്രോഫികൾ സി.എം. യൂനുസ്, മുജീബ് കെ.കെ. ശഫീഖ് മുള്ളുങ്ങൽ എന്നിവർ നൽകി.
അഷ്റഫ് കളത്തിങ്ങൽ പാറ
إرسال تعليق
Thanks