മൂന്നിയൂർ: ആടിയും പാടിയും കുരുന്നു പ്രതിഭകൾ പ്രേക്ഷക ഹൃദയം കവർന്ന് അംഗനവാടി കലോൽസവം വർണാഭമാക്കി. മൂന്നിയൂർ പഞ്ചായത്ത് അംഗനവാടി കലോൽസവം 'പഞ്ചാര മിഠായി' ആണ് കുരുന്നു പ്രതിഭകളുടെ വിത്യസ്ഥ കലാപ്രകടനങ്ങൾ കൊണ്ട് ശ്രദ്ധേയമായത്.44 അംഗനവാടികളിൽ നിന്നായി അഞ്ഞൂറിലേറെ കുട്ടികൾ പങ്കെടുത്തു. പങ്കെടുത്ത മുഴുവൻ കുട്ടികൾക്കും സമ്മാനങ്ങളും നൽകി.
മൂന്നിയൂർ പഞ്ചായത്ത് കോൺഫ്രൻസ് ഹാളിൽ നടന്ന പരിപാടി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എൻ. എം. സുഹ്റാബി ഉൽഘാടനം ചെയ്തു. ക്ഷേമ കാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്സൺ ജാസ്മിൻ മുനീർ അദ്ധ്യക്ഷ്യം വഹിച്ചു. ഹനീഫ ആച്ചാട്ടിൽ, പി.പി. മുനീർ മാസ്റ്റർ, സി.പി. സുബൈദ, ജാഫർ വെളിമുക്ക്, ഷംസുദ്ധീൻ മണമ്മൽ, ഹുസൈൻ മാസ്റ്റർ, സഫീർ . പി.പി, ജംഷീന പൂവാട്ടിൽ, സഹീറ കൈതകത്ത്, ഗ്രാമ പഞ്ചായത്ത് സെക്രട്ടറി ഉണ്ണി പ്രസംഗിച്ചു. ഐ.സി. ഡി. എസ്. സൂപ്പർ വൈസർ അഭിജിത . എം.സ്വാഗതവും ഐ.സി.ഡി. എസ്. സൂപ്പർ വൈസർ ഹഫ്സത്ത് അടാട്ടിൽ നന്ദിയും പറഞ്ഞു.
റിപ്പോർട്ട്:
അഷ്റഫ് കളത്തിങ്ങൽ പാറ
Post a Comment
Thanks