മെഡിക്കല്‍ സ്റ്റോറുകള്‍ വഴി ഇനി ഡോക്ടര്‍മാരുടെ കുറിപ്പടി ഇല്ലാതെ ആന്റിബയോട്ടിക്കുകള്‍ നല്‍കില്ലെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. കുറിപ്പടി ഇല്ലാതെ ആന്റിബയോട്ടിക്കുകള്‍ നല്കിയാല് കര്‍ശന നടപടി സ്വീകരിക്കും. ഫാര്‍മസികളുടെയും മെഡിക്കല്‍ സ്റ്റോറുകളുടെയും ലൈസന്‍സ് റദ്ദാക്കുമെന്നും മന്ത്രി പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് പൊതുജനങ്ങള്‍ക്കും വിവരം നല്‍കാം
സര്‍ക്കാര്‍ ആശുപത്രികളില്‍ മരുന്നില്ല എന്നുള്ള പ്രചരണം അടിസ്ഥാനരഹിതമെന്ന് ആരോഗ്യമന്ത്രി പറഞ്ഞു. മരുന്നുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സിസ്റ്റമാറ്റിക്കായി കൊണ്ടുപോകാന്‍ ശ്രമിക്കുന്നുണ്ട്. ഈ സാമ്പത്തിക വര്‍ഷം 627 കോടി രൂപയുടെ മരുന്നുകള്‍ ഇതുവരെ വാങ്ങി. മരുന്ന് ധാരാളമായി സ്റ്റോക്കുണ്ട്. അടുത്ത ഇന്റ്റെന്റില് 20 ശതമാനം മരുന്നുകള്‍ വാങ്ങാന്‍ ആശുപത്രികളില്‍ നിര്‍ദേശം നല്‍കിയെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
ആശങ്കപ്പെടേണ്ട സാഹചര്യം നിലവില്‍ ഇല്ല. പ്രശ്നങ്ങള്‍ ഉണ്ടെങ്കില്‍ പരിഹരിക്കും. ആളുകള്‍ സ്വയം പോയി ആന്റിബയോട്ടിക്കുകള്‍ വാങ്ങാതിരിക്കാന്‍ ശ്രദ്ധിക്കണം. രോഗികളുടെ എണ്ണം കൂടുന്നത് പ്രശ്നമാണ്. കൂടുന്നതിനനുസരിച്ച് മരുന്ന് വാങ്ങാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി
إرسال تعليق
Thanks