പരപ്പനങ്ങാടി: കൊടപ്പാളിയില്‍ ഇടിമിന്നലേറ്റ് വീടിന്റെ സണ്‍ഷേഡ് തകരുകയും ഇലക്ട്രിസിറ്റി റീഡിംഗ് മീറ്റര്‍ കത്തുകയും തെങ്ങിന് തീപിടിക്കുകയും ചെയ്തു. ഇന്ന് ഉച്ചയോടെയാണ് സംഭവം.
കൊടപ്പാളി വേളക്കാടന്‍ ഷരീഫിന്റെ വീട്ടിലാണ് നാശനഷ്ടം സംഭവിച്ചിരിക്കുന്നത്. തീപിടിച്ച തെങ്ങിലെ തീ ഫയര്‍ഫോഴ്‌സ് എത്തിയാണ് അണച്ചത്.
തോട്ടത്തില്‍ വല്‍സന്റെ വീട്ടിലെ ഇലക്ട്രിക്ക് ഉപകരണങ്ങള്‍ കത്തി നശിക്കുകയും ചെയ്തിട്ടുണ്ട്.
إرسال تعليق
Thanks