ചേലേമ്പ്ര ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടും സ്റ്റാന്റിംഗ് കമ്മറ്റി ചെയർ പേഴ്സണും രാജിവെച്ചു.


ചേലേമ്പ്ര:
ചേലേമ്പ്ര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്  മുസ്ലിം ലീഗിലെ എ.പി ജമീല ടീച്ചർ പ്രസിഡന്റ് പദവിയിൽ നിന്നും ലീഗിലെ തന്നെ ടി.പി .സെമീറ ടീച്ചർ ആരോഗ്യം വിദ്യാഭ്യാസം സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പദവിയിൽ നിന്നും രാജിവച്ചു.  

ഇരുവരും ഇന്ന് ഗ്രാമ പഞ്ചായത്ത് സെക്രട്ടറി സി.ടി. ആയിശ റഹ്ഫത്ത് കോയക്കാണ് രാജി നൽകിയത്.മുസ്ലിം ലീഗിലെ ധാരണ പ്രകാരമാണ് രാജി. ഇനിയുള്ള ഭരണ കാലയളവിൽ ടി.പി. സമീറ പുതിയ പ്രസിഡണ്ടാവും. യു.ഡി. ഫ്. ഭരിക്കുന്ന പഞ്ചായത്തിൽ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർ പേഴ്സൺ സ്ഥാനം ലീഗ് കോൺഗ്രസിന് നൽകി. നിലവിലെ വൈസ് പ്രസിഡണ്ട് കോൺഗ്രസ് പ്രതിനിധിയാണ്.

ഈ ഭരണസമിതി അധികാരത്തിലെ വന്ന തുടക്കത്തിൽ തന്നെ പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മറ്റി ഉണ്ടാക്കിയ ധാരണയുടെ അടിസ്ഥാനത്തിലാണ് ഇരുവരും ഇന്ന് രാവിലെ പത്തുമണിക്ക് പാർട്ടിക്ക് രാജിക്കത്ത് നൽകിയത്. തുടർന്ന് മുസ്ലിം ലീഗ് പഞ്ചായത്ത് പ്രസിഡണ്ട് സി ഹസ്സൻ സാഹിബ്, ജനറൽ സെക്രട്ടറി കെ റഫീഖ്, തുടങ്ങി മറ്റു ഭാരവാഹികളുടെ സാന്നിധ്യത്തിൽ ഇരുവരും ചേലേമ്പ്ര ഗ്രാമപഞ്ചായത്ത് സെക്രട്ടറി സി ടി ആയിശ റഹ്ഫത്ത് കോയക്ക് രാജിക്കത്ത് സമർപ്പിച്ചത്.

അഷ്റഫ് കളത്തിങ്ങൽ പാറ

Post a Comment

Thanks

Previous Post Next Post
Moonniyur Vartha