ദാറുൽ ഹുദാ ബിരുദദാന നേതൃസ്മൃതി സമ്മേളനത്തിന് നാളെ തുടക്കം കുറിക്കും.


തിരൂരങ്ങാടി: ചെമ്മാട് ദാറുൽ ഹുദാ  ഇസ്‌ലാമിക് സർവ്വകലാശാലയുടെ ബിരുദദാന-നേതൃസ്മൃതി സമ്മേളനത്തിന് നാളെ ദാറുൽ ഹുദാ ക്യാമ്പസിൽ തുടക്കം കുറിക്കും. സർവ്വകലാശാലയിൽ നിന്നും 12 വർഷത്തെ മത- ഭൗതിക പഠനം പൂർത്തിയാക്കിയ 26-ാമത് ബാച്ചിലെ കേരളത്തിനകത്തും പുറത്തും നിന്നുള്ള 211 പേർക്കാണ് ഹുദവി ബിരുദം നൽകുന്നത്. നാളെ മുതൽ  മൂന്ന് ദിവസം നീണ്ട് നിൽക്കുന്ന വിവിധ പരിപാടികൾക്ക് അന്തിമ രൂപമായി.

നാളെ വെള്ളിയാഴ്ച വൈകുന്നേരം 3. 30 ന് ദാറുൽ ഹുദാ ശിൽപികളായ ഡോ: യു. ബാപ്പുട്ടി ഹാജി, ചെറുശ്ശേരി സൈനുദ്ധീൻ മുസ്ലിയാർ തുടങ്ങിയവരുടെ ഖബർ സിയാറത്തിന് ശേഷം അസർ നമസ്കാരത്തിന് ശേഷം ദാറുൽ ഹുദാ കമ്മറ്റി ട്രഷറർ കെ.എം. സൈതലവി ഹാജി പുലിക്കോട് പതാക ഉയർത്തും. തുടർന്ന് നടക്കുന്ന ഉൽഘാടന സമ്മേളനം പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങൾ ഉൽഘാടനം ചെയ്യും. കർണാടക നിയമസഭാ സ്പീക്കർ യു.ടി. ഖാദർ മുഖ്യാഥിതിയായി  പങ്കെടുക്കും. ദാറുൽ ഹുദാ വൈസ് ചാൻസിലർ ഡോ: ബഹാഉദ്ധീൻ മുഹമ്മദ് നദ്‌വി അദ്ധ്യക്ഷ്യം വഹിക്കും. രാത്രി ഏഴ് മണിക്ക് നടക്കുന്ന ആദർശ സമ്മേളനം പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങൾ ഉൽഘാടനം ചെയ്യും. സമസ്ത മുശാവറ മെമ്പർ എം.പി. മുസ്ഥഫ ഫൈസി അധ്യക്ഷ്യം വഹിക്കും.

 രണ്ടാം ദിവസമായ 9 ന് ശനിയാഴ്ച രാവിലെ 5.30 ന് നഖ്ത മുൽ ഖുർആൻ സദസ്സോടെ ആരംഭിക്കും. രാവിലെ 8 മണിക്ക് അക്കാദമിക് സെമിനാർ പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് ഉൽഘാടനം ചെയ്യും. അക്കാദമിക് രംഗത്തെ പ്രഗൽഭർ പങ്കെടുക്കും. രാവിലെ 9 മണിക്ക് നടക്കുന്ന ഹനഫി ഫിഖ്ഹ് സെമിനാറും സ്മൃതി പഥ പ്രയാണവും പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങൾ ഉൽഘാടനം ചെയ്യും. 
വൈകിട്ട് 6.45 ന് നേതൃസ്മൃതി സമ്മേളനം കോഴിക്കോട് ഖാളി സയ്യിദ് മുഹമ്മദ് കോയ തങ്ങൾ ജമലുല്ലൈലി ഉൽഘാടനം ചെയ്യും.പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് പ്രാർത്ഥനക്ക് നേത്രത്വം നൽകും . 

സമാപന ദിവസമായ 10ന് ഞായറാഴ്ച രാവിലെ 10.15 ന് ബിരുദധാരികൾക്കു ള്ള സ്ഥാന വസ്ത്ര വിതരണവും ഹുദവി സംഗമവും സമസ്ത സെക്രട്ടറി എം. ടി. അബ്ദുല്ല മുസ്ലിയാർ ഉൽഘാടനം ചെയ്യും. പി.വി. അബ്ദുൽ വഹാബ് എം.പി. വിശിഷ്ടാതിഥിയാവും
രാത്രി നടക്കുന്ന സമാപന സമ്മേളനം ദാറുൽ ഹുദാ പ്രസിഡണ്ട് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളുടെ അദ്ധ്യക്ഷതയിൽ സമസ്ത പ്രസിഡണ്ട് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുകോയ തങ്ങൾ ഉൽഘാടനം ചെയ്യും. 

ഹുദവികൾക്കുള്ള ബിരുദ ദാനം സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ നിർവ്വഹിക്കും. വൈസ് ചാൻസലർ ഡോ: ബഹാഉദ്ധീൻ മുഹമ്മദ് നദ്‌വി ബിരുദ ദാന പ്രഭാഷണം നടത്തും. സമസ്ത ജനറൽ സെക്രട്ടറി പ്രൊഫ: കെ.ആലിക്കുട്ടി മുസ്ലിയാർ അനുഗ്രഹ പ്രഭാഷണവും അബ്ദുസ്സമദ് പൂക്കോട്ടൂർ മുഖ്യപ്രഭാഷണവും നടത്തും. പി.കെ. കുഞ്ഞാലിക്കുട്ടി എം.എൽ. എ,ഇ.ടി. മുഹമ്മദ് ബഷീർ എം.പി, കെ.പി. എ. മജീദ് എം. എൽ. എ, അബ്ദുൽ ഗഫൂർ അൽ ഖാസിമി, മുസ്ഥഫ ഹുദവി ആക്കോട്, യു. ഷാഫി ഹാജി  പ്രസംഗിക്കും.


റിപ്പോർട്ട്:
അഷ്റഫ് കളത്തിങ്ങൽ പാറ.

Post a Comment

Thanks

Previous Post Next Post
Moonniyur Vartha