ആടിയും പാടിയും ആഘോഷമാക്കി മൂന്നിയൂരിൽ കുടുംബശ്രീ സംഗമം 'ഉണർവ്വ് ' ശ്രദ്ധേയമായി.


മൂന്നിയൂർ: കുട്ടികളും മുന്നിർന്നവരുമടക്കം ആടിയും പാടിയും ആഘോഷമാക്കി മൂന്നിയൂരിൽ നടന്ന കുടുബശ്രീ സംഗമം 'ഉണർവ്വ് ' ശ്രദ്ധേയമായി. 

മൂന്നിയൂർ പഞ്ചായത്ത് പതിനാലാം വാർഡ് കുടുംബശ്രീയുടെ ആഭിമുഖ്യത്തിൽ കളത്തിങ്ങൽ പാറ എം.എ. കെ. ഓഡിറ്റോറിയത്തിൽ നടന്ന കുടുംബശ്രീ സംഗമമാണ് വ്യത്യസ്ഥ പരിപാടികളുടെ അവതരണം കൊണ്ടും ജനപങ്കാളിത്തം കൊണ്ടും ഏറെ ശ്രദ്ധേയമായത്. 

കുടുംബശ്രീയിലെ മുതിർന്ന അംഗങ്ങൾ മുതൽ വിദ്യാർത്ഥികളടക്കമുള്ളവർ അവതരിപ്പിച്ച കലാപരിപാടികളും പ്രമുഖ മോട്ടിവേറ്റർ സാബിറ കണ്ണൂർ നയിച്ച ബോധവൽക്കരണ ക്ലാസും ആരോഗ്യ വിഭാഗത്തിന്റെ നേത്രത്വത്തിൽ നടത്തിയ പരിശോധനാ ക്യാമ്പും മുതിർന്ന കുടുംബശ്രീ അംഗങ്ങളെയും വാർഡിലെ വിത്യസ്ഥ മേഖലകളിൽ കഴിവ് തെളിയിച്ച പ്രതിഭകളെ ആദരിച്ചതും സംഗമത്തിന് മാറ്റ് കൂട്ടി. 


രാവിലെ നടന്ന കലാപരിപാടികൾ  മൂന്നിയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എൻ. എം. സുഹ്റാബി ഉൽഘാടനം ചെയ്തു. ഉച്ചക്ക് നടന്ന മോട്ടിവേഷൻ ക്ലാസ് തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ.ടി. സാജിത ഉൽഘാടനം ചെയ്തു.തിരൂരങ്ങാടി പോലീസ് സർക്കിൾ ഇൻസ്പെക്ടർ കെ.ടി. ശ്രീനിവാസൻ മുഖ്യാതിഥിയായി. മോട്ടിവേറ്റർ സാബിറ കണ്ണൂർ ക്ലാസെടുത്തു.



വൈകിട്ട് നടന്ന സമാപനപരിപാടിയും പ്രതിഭകളെ ആദരിക്കലും  പി. അബ്ദുൽ ഹമീദ് മാസ്റ്റർ എം. എൽ. എ. ഉൽഘാടനം ചെയ്തു. വാർഡ് മെമ്പർ എൻ. എം. റഫീഖ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മറ്റി ചെയർ പേഴ്സൺ സറീന ഹസീബ് മുഖ്യപ്രഭാഷണം നടത്തി.ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഹനീഫ ആച്ചാട്ടിൽ, സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്സൺ സി.പി. സുബൈദ, ഗ്രാമ പഞ്ചായത്ത് മെമ്പർ മാരായ നൗഷാദ് തിരുത്തുമ്മൽ, ശംസുദ്ധീൻ മണമ്മൽ ,സി.ഡി. എസ്. പ്രസിഡണ്ട് ശരീഫ. വി.കെ. പ്രസംഗിച്ചു. സി.ഡി. എസ്. മെമ്പർ മറിയമ്മു സ്വാഗതവും എ. ഡി. എസ് പ്രസിഡണ്ട് ഹബീബ നന്ദിയും പറഞ്ഞു. മുതിർന്ന കുടുംബശ്രീ അംഗങ്ങളെയും വിവിധ മേഖലകളിൽ കഴിവ് തെളിയിച്ചവരെയും പഞ്ചായത്ത് കേരളോൽസവത്തിൽ മിന്നും പ്രകടനം കാഴ്ച വെച്ച ഹീറോ ക്ലബ്ബിനെയും ചടങ്ങിൽ ആദരിച്ചു.പട്ടുറുമാൽ ഫെയിം  പ്രമുഖ ഗായിക സുറുമി വയനാട് ഇശൽ വിരുന്നൊരുക്കി.

റിപ്പോർട്ട്:
അഷ്റഫ് കളത്തിങ്ങൽ പാറ.

Post a Comment

Thanks

Previous Post Next Post