DYFI റോഡ് ഉപരോധം ആറാം ദിവസത്തിലേക്ക്


കണ്ണമംഗലം: ഈ മാസം 20 ന് ഡി.വൈ.എഫ്.ഐ. കണ്ണമംഗലം മേഖലാകമ്മിറ്റി ആരംഭിച്ച അനിശ്ചിതകാല റോഡ് ഉപരോധം ആറാം ദിവസത്തിലേക്ക് കടന്നു. കണ്ണമംഗലം ഗ്രാമപ്പഞ്ചായത്തിലെ മൂന്നാം വാർഡിലൂടെ കടന്നുപോകുന്ന ചെറേക്കാട് വട്ടപ്പൊന്ത റോഡ് ഉടൻ അറ്റകുറ്റപ്പണി ആരംഭിക്കണമെന്നാവശ്യപ്പെട്ടാണ് ഉപരോധം ആരംഭിച്ചത്. വർഷങ്ങളായി തകർന്നുകിടക്കുന്ന റോഡ് വാഹനങ്ങൾക്കും കാൽനടയാത്രക്കാർക്കും പരിസരവാസികൾക്കും ഏറെ പ്രയാസം സൃഷ്ടിക്കുന്നുണ്ട്. കണ്ണമംഗലം പ്രൈമറി ഹെൽത്ത് കെയർ, ധർമഗിരി കോളജ്, Harvest കോച്ചിംഗ് സ്ക്കൂൾ, ഐഡിയൽ സ്കൂൾ, MES സ്ക്കൂൾ തുടങ്ങിയ സ്ഥാപനങ്ങളിലേക്കുളള യാത്രക്കാരും ഏറെ ബുദ്ധിമുട്ടുന്നുണ്ട്. 

നിലവിൽ ഒരു കോടി രൂപ പ്രവൃത്തിക്കുവേണ്ടി വകയിരുത്തിയിട്ടുണ്ടെങ്കിലും ടെൻഡർ നൽകുകയോ പ്രവൃത്തികൾ ആരംഭിക്കുകയോ ചെയ്തിട്ടില്ല. ഈ സാഹചര്യത്തിൽ ഒന്നരമാസം മുൻപേ ഡി.വൈ.എഫ്.ഐ. സൂചനാസമരം സംഘടിപ്പിക്കുകയും ജില്ലാപഞ്ചായത്തിന് നിവേദനം നൽകുകയുണ്ടായി.

എന്നാൽ പ്രവർത്തനങ്ങൾ ഒന്നും തുടങ്ങാത്തതിനാൽ അനിശ്ചിതകാലത്തേക്ക് റോഡ് ഉപരോധിക്കാൻ തീരുമാനിക്കുകയായിരുന്നു. സി.പി.എം. കണ്ണമംഗലം ലോക്കൽസെക്രട്ടറി വി. മണി ഉപരോധം ഉദ്ഘാടനം ചെയ്തു. ഡി.വൈ.എഫ്.ഐ. ബ്ലോക്ക്പ്രസിഡന്റ് കെ. സുബ്രഹ്മണ്യൻ, എൻ.പി. ശങ്കരൻകുട്ടി, എ. ശശി, എൻ. ബിജീഷ്, പി. സുനിൽ, എം.കെ. നൗഫൽ എന്നിവർ പ്രസംഗിച്ചു.

Post a Comment

Thanks

Previous Post Next Post