മൂന്നിയൂർ റൈഞ്ച് കലോത്സവംചിനക്കൽ മദ് മദ്റസ ജേതാക്കളായി.


       മൂന്നിയൂർ:മൂന്നിയൂർ റൈഞ്ച് കലോത്സവം സമാപിച്ചു. കുണ്ടംകടവ് നജാത്തുൽ ഈമാൻ സുന്നി മദ്റസ കാമ്പസിൽ നടന്ന പരിപാടിയിൽ  കൂടുതൽ  
പോയിന്റ് നേടിയ ചിനക്കൽ ഇസ്സതുൽ ഇസ്‌ലാം മദ്റസ ജേതാക്കളായി.   യു. എ .എച്ച്.നഗർ ഹയാത്തുൽ ഇസ് ലാം മദ്രസ, കുണ്ടംകടവ് നജാത്തുൽ ഈമാൻ   മദ്റസ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. 
യുഎച്ച് നഗർ ഹയാത്തുൽ ഇസ്ലാമിലെ
എം .മുഹമ്മദിനെ കലാപ്രതിഭയായും ചിനക്കൽ ഇസ്സത്തുൽ ഇസ് ലാമിലെ മുശ്താഖ് സനീനിനെ സർഗ പ്രതിഭയായും തിരഞ്ഞെടുത്തു.
       വിജയികൾക്ക് കേരളമുസ്‌ലിം ജമാഅത്ത് ജില്ലാ ഫിനാൻസ് സെക്രട്ടറി മുഹമ്മദ് ഹാജി മൂന്നിയൂർ 
ട്രോഫി സമ്മാനിച്ചു. മൂന്നിയൂർ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഹനീഫ ആച്ചാട്ടിൽ, ഗ്രാമ പഞ്ചായത്ത് അംഗം എൻ .എം .റഫീഖ് വിശിഷ്ടാതിഥികളായിരുന്നു. ഖാലിദ് സഖാഫി അധ്യക്ഷതവഹിച്ചു. എം സിദ്ദീഖ്, ഹസൻ അഹ്സനി , നൂറുൽ അമീൻ സഖാഫി, അബ്ദുൽ മജീദ് അമാനി പ്രസംഗിച്ചു.

റിപ്പോർട്ട്:
അഷ്റഫ് കളത്തിങ്ങൽ പാറ

Post a Comment

Thanks

Previous Post Next Post
Moonniyur Vartha