മൂന്നിയൂർ പഞ്ചായത്ത് ഭിന്നശേഷി കലാ-കായിക മേള 'തൂവൽ 'നാളെ തലപ്പാറയിൽ.


മൂന്നിയൂർ: മൂന്നിയൂർ പഞ്ചായത്ത് ഭിന്നശേഷി കലാ-കായിക മേള 'തൂവൽ 'നാളെ ( ചൊവ്വ) തലപ്പാറ ശാദി ഓഡിറ്റോറിയത്തിൽ വെച്ച് നടക്കും. 

ഭിന്നശേഷിക്കാരായവർക്ക് വേണ്ടി  നടത്തപ്പെടുന്ന പരിപാടിയിൽ വിവിധങ്ങളായ കലാപരിപാടികൾ അവതരിപ്പിക്കും. കായിക മൽസരങ്ങളും നടക്കും.രാവിലെ 9 മണിക്ക് പരിപാടികൾ ആരംഭിക്കും. 

പതിനൊന്ന് മണിക്ക് നടക്കുന്ന ഉൽഘാടന ചടങ്ങ്  മൂന്നിയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എൻ. എം. സുഹ്റാബി ഉൽഘാടനം ചെയ്യും. ഈ വർഷത്തെ സംസ്ഥാന സർക്കാരിന്റെ ഭിന്നശേഷി അവാർഡ് ജേതാവ് അമൽ ഇഖ്ബാൽ മുഖ്യാഥിതിയാവും.

അഷ്റഫ് കളത്തിങ്ങൽ പാറ

Post a Comment

Thanks

Previous Post Next Post