മലപ്പുറം: കുന്നും പുറത്ത് നിന്നും ആറര കിലോ കഞ്ചാവുമായി ഒരാളെ എക്സൈസ് പിടികൂടി.അത്തോളി വീട്ടിൽ സലീം(45)നെയാണ് മലപ്പുറം എക്സൈസ് എൻഫോഴ്സ്മെന്റ് ആന്റ് ആന്റി നർക്കോട്ടിക് സ്പെഷ്യൽ സ്ക്വാഡ് അറസ്റ്റ് ചെയ്തത്. സംഘത്തിൽപ്പെട്ട ഒരാൾ ഓടി രക്ഷപ്പെട്ടു. ഓടി രക്ഷപ്പെട്ട പള്ളിക്കൽ കൂനോൾ മാട് തള്ളശ്ശേരി അബ്ദുറഹ്മാനെ രണ്ടാം പ്രതിയാക്കി കേസെടുത്തു.
കുന്നുംപുറത്തെ കുടുംബരോഗ്യ കേന്ദ്രത്തിനു എതിർ വശത്തെ മലബാർ ഗ്ലാസ് ഹൗസിന് പിൻവശത്ത് നിന്നാണ് കഞ്ചാവ് കണ്ടെടുത്തത്.
മലപ്പുറം എക്സൈസ് എൻഫോസ്മെന്റ് & ആന്റി നാർകോട്ടിക് സ്പെഷ്യൽ സ്ക്വാഡും, എക്സൈസ് ഇന്റലിജിൻസ് വിഭാഗവും, ഉത്തരമേഖല സ്ക്വാഡും സംയുക്തമായി നടത്തിയ റെയ്ഡിൽ എക്സൈസ് ഇൻസ്പെക്ടർമാരായ ഒ.മുഹമ്മദ് അബ്ദുൽ സലീം, ടി ഷിജുമോൻ,മുഹമ്മദ് ഷഫീഖ്, പ്രവന്റീവ് ഓഫീസർമാരായ വി.മുരളി, എൻ.അബ്ദുൽ വഹാബ്, പ്രകാശ്.പി, ടി സന്തോഷ്, കെ പ്രദീപ് കുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ സഫീറലി. അരുൺ, അഖിൽ ദാസ് എന്നിവരും പങ്കെടുത്തു.
ഈ മാസം രണ്ടാം തിയ്യതി കുന്നും പുറത്ത് നിന്നും 4.600കി ഗ്രാം കഞ്ചാവുമായി അബ്ദു റഹീം എന്നയാളെ തിരുരങ്ങാടി എക്സ്സൈസ് സർക്കിൾ പാർട്ടി അറസ്റ്റ് ചെയ്ത് കേസ് എടുത്തിരുന്നു. കുന്നും പുറം,
അച്ചനമ്പലം, കണ്ണമംഗലം എന്നിവിടങ്ങളിൽ വ്യാപകമായി കഞ്ചാവ് വിതരണം നടത്തുന്ന റാക്കറ്റ് പ്രവർത്തിച്ച് വരുന്നുണ്ട്.
റിപ്പോർട്ട്:
അഷ്റഫ് കളത്തിങ്ങൽ പാറ.
Post a Comment
Thanks