വിവാഹ പുർവ്വ കൗൺസിലിംഗ് പ്രോഗ്രാം ആരംഭിച്ചു



 തിരൂരങ്ങാടി: സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പിന് കീഴിൽ വേങ്ങര- കൊളപ്പുറം കേന്ദ്രമായി പ്രവർത്തിക്കുന്ന കോച്ചിംഗ് സെന്റർ ഫോർ മൈനൊരിറ്റി യുത്ത്സിന്റെ യും  തിരുരങ്ങാടി പി എസ് എം ഒ കോളേജ് കൗൺസലിംഗ് സെല്ലിന്റെയും, ജീവനി മെന്റൽ  വെൽബിയിങ്ങ് പ്രോഗ്രാമിന്റെയും  സംയുക്താഭിമുഖ്യത്തിൽ മൂന്ന് ദിവസത്തെ  സൗജന്യ  വിവാഹ  പൂർവ കൗൺസെല്ലിംഗ്' ട്രെയിനിംഗ് പ്രോഗ്രാം ആരംഭിച്ചു. 

കോളേജ് മാനേജ്മെന്റ് കമ്മിറ്റി ചെയർമാൻ എം കെ ബാവ സാഹിബ്‌ ഉൽഘാടനം ചെയ്ത പരിപാടിയിൽ കോളേജ് പ്രിൻസിപ്പാൾ ഡോ :കെ അസീസ് അധ്യക്ഷത വഹിച്ചു.
മൂന്ന് ദിവസങ്ങളിലായി ആറു സെഷനുകളാണ് ട്രെയിനിംഗ് പ്രോഗ്രാമിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്.

വിവാഹ ജീവിതത്തിന്റെ സാമൂഹിക പ്രാധാന്യം വിദ്യാർഥികളിൽ എത്തിക്കുകയും അതുമുഖേന അവരിൽ  അവബോധം സൃഷ്ടിക്കുകയുമാണ് പ്രീമാരിറ്റൽ കൗൺസലിംഗിന്റെ ഉദ്ദേശ്യം.

 ദാമ്പത്യ ജീവിതത്തിന്റെ മുന്നൊരുക്കങ്ങൾ, സന്തുഷ്ട കുടുംബജീവിതം,വിവാഹത്തിലെ നിയമ സദാചാര വശങ്ങൾ, കോൺഫ്ലിക്ട് മാനേജ്മെന്റ്, ബഡ്‌ജറ്റിങ്, പേരെന്റിങ്,  ലൈംഗിക ആരോഗ്യ വിഷയങ്ങൾ എന്നീ വിഷയങ്ങളെ ആസ്പദമാക്കിയാണ് കൗൺസലിംഗ് ക്ലാസുകൾ നൽകുന്നത്. വൈവാഹിക കുടുംബ ജീവിതത്തെകുറിച്ചുള്ള വ്യക്തമായ കാഴ്ചപ്പാട്  രൂപപ്പെടുത്താൻ വിദ്യാർഥികൾക്ക് ഈ ട്രൈനിങ്ങിലൂടെ സാധിക്കുന്നു.


 കോളേജ് IQAC കോർഡിനേറ്റർ ലെഫ്റ്റനന്റ് ഡോ:നിസ്സാമുദ്ദിൻ കുന്നത്ത് ആശംസകൾ അർപ്പിച്ചു. കോളേജ് കൗൺസിലിംഗ് സെൽ കോർഡിനേറ്റർ എം സലീന സ്വാഗതവും, ജീവനി മെന്റൽ  വെൽബിയിങ്ങ് പ്രോഗ്രാം കൗൺസിലർ സുഹാന സഫ നന്ദിയും പറഞ്ഞു.

Post a Comment

Thanks

Previous Post Next Post
Moonniyur Vartha