93 ശതമാനം 2000 രൂപ നോട്ടുകളും തിരിച്ചെത്തിയെന്ന് ആർ.ബി.ഐ


ന്യൂഡൽഹി : രാജ്യത്ത് സർക്കുലേഷനിലുണ്ടായിരുന്ന 93 ശതമാനം 2000 രൂപ നോട്ടുകളും തിരിച്ചെത്തിയെന്ന് ആർ.ബി.ഐ. 3.32 ലക്ഷം കോടി മൂല്യമുള്ള നോട്ടുകളാണ് തിരിച്ചെത്തിയത്. ആഗസ്റ്റ് 31 വരെയുള്ള കണക്കുകളാണ് പുറത്ത് വിട്ടത്.


നിലവിൽ 0.24 ലക്ഷം കോടിയുടെ നോട്ടുകളാണ് സർക്കുലേഷനിലുള്ളത്. മെയ് 19ന് സർക്കുലേഷനിലുണ്ടായ 2000 രൂപ നോട്ടുകളിൽ 93 ശതമാനവും തിരിച്ചെത്തിയെന്ന് ആർ.ബി.ഐ വ്യക്തമാക്കി.നോട്ടുകളിൽ 87 ശതമാനം ബാങ്കുകളിൽ നിക്ഷേപിക്കപ്പെട്ടുവെന്ന് വിവിധ ബാങ്കുകൾ അറിയിച്ചു.


സെപ്റ്റംബർ 30 വരെ 2000 രൂപ നോട്ടുകൾ മാറ്റിയെടുക്കാൻ പൊതുജനങ്ങൾക്ക് അവസരമുണ്ട്. ഇക്കഴിഞ്ഞ മേയിലാണ് 2000 രൂപ നോട്ടുകൾ പിൻവലിക്കാൻ ആർ.ബി.ഐ തീരുമാനമെടുത്തത്. 2000 രൂപ നോട്ടുകൾ പിൻവലിക്കാനുള്ള തീരുമാനം ഇന്ത്യയിലെ ബാങ്കിങ് സിസ്റ്റത്തെ പോസിറ്റീവായി സ്വാധീനിച്ചുവെന്ന എസ്.ബി.ഐയുടെ പഠന റിപ്പോർട്ടും പുറത്ത് വന്നിരുന്നു.

Post a Comment

Thanks

Previous Post Next Post
Moonniyur Vartha