⭕മേലാറ്റൂർ :സമൂഹ മാധ്യമത്തിൽ വൈറലാകാനായി പൊലീസ് സ്റ്റേഷൻ ബോംബിട്ട്തകർക്കുന്ന രീതിയിൽ വിഡിയോ തയാറാക്കി പ്രചരിപ്പിച്ച 5 യുവാക്കൾ അറസ്റ്റിൽ.
മേലാറ്റൂർ സ്റ്റേഷൻ കെട്ടിടത്തിൽ ബോംബിടുന്ന രീതിയിൽവിഡിയോ ചിത്രീകരിച്ച കരുവാരകുണ്ട് പുന്നക്കാട്മുസ്വദേശികളും സുഹൃത്തുക്കളുമായ വെമ്മുള്ളി വീട്ടിൽ മുഹമ്മദ് റിയാസ്(25), ചൊക്രൻവീട്ടിൽ മുഹമ്മദ് ഫവാസ്(22),പറച്ചിക്കോട്ടിൽ മുഹമ്മദ്ജാസ്മിൻ(19),പറച്ചിക്കോട്ടിൽ സലീംജിഷാദിയാൻ(20), മേലേടത്ത്വീട്ടിൽ സൽമാനുൽ ഫാരിസ്(19)എന്നിവരെയാണ് മേലാറ്റൂർപൊലീസ് അറസ്റ്റ് ചെയ്തത്.
സിനിമാ സംഭാഷണം ചേർത്തുതയാറാക്കിയ വിഡിയോയിൽപൊലീസ് സ്റ്റേഷനിൽ ബോംബ്പൊട്ടുന്നതിന്റെ ദൃശ്യങ്ങൾ വിഷ്വൽഇഫക്ടുകൾ ഉപയോഗിച്ച്എഡിറ്റ് ചെയ്ത്ചേർക്കുകയുംചെയ്തിട്ടുണ്ട്.ഇൻസ്റ്റഗ്രാമിലുംയുട്യൂബിലും ഇതുപ്രചരിപ്പിച്ചു. സമൂഹമാധ്യമങ്ങളിൽ ലൈക്ക്നേടുകയായിരുന്നു ഇവരുടെലക്ഷ്യമെന്നു പൊലീസ്പറഞ്ഞു.ലഹള സൃഷ്ടിക്കൽ, സമൂഹമാധ്യമം വഴി പൊലീസിനെഅപകീർത്തിപ്പെടുത്തൽഎന്നീ വകുപ്പുകൾചുമത്തിയാണ് മേലാറ്റൂർസ്റ്റേഷൻ ഇൻസ്പെക്ടർകെ.ആർ.രഞ്ജിത് യുവാക്കളെഅറസ്റ്റ് ചെയ്തത്. ഇവരെപിന്നീട് സ്റ്റേഷൻജാമ്യത്തിൽ വിട്ടയച്ചു.എസ്ഐ ഷരീഫ്, സിപിഒമാരായരാജൻ, സുരേന്ദ്ര ബാബു,വിനോദ്, രാകേഷ് ചന്ദ്രഎന്നിവരാണ് അന്വേഷണസംഘത്തിലുണ്ടായിരുന്നത്.
Post a Comment
Thanks