⭕കരിപ്പൂര്‍ വഴി പുറപ്പെടുന്ന യാത്രക്കാര്‍ ചുരുങ്ങിയത് നാലു മണിക്കൂര്‍ നേരത്തേ വിമാനത്താവളത്തില്‍ എത്തണമെന്ന് എയര്‍ ഇന്ത്യ എക്‌സ്പ്രസ് അധികൃതര്‍. ഈ മാസം 31 വരെ സുരക്ഷാ പ്രോട്ടോകോളുകള്‍ ശക്തമാക്കുന്നതിനാല്‍ കൂടുതല്‍ തിരക്ക് അനുഭവപ്പെടുമെന്നതിനാലാണിതെന്നും എയര്‍ലൈന്‍ അധികൃതര്‍.
ഇത് ഉള്‍പ്പെടെ മറ്റു ചില നിര്‍ദേശങ്ങളും എയര്‍ ഇന്ത്യ എക്‌സപ്രസ് പുറപ്പെടുവിച്ചിട്ടുണ്ട്. ഹാന്‍ഡ് ബാഗേജ് (കാബിന്‍ ബാഗേജ്) ഏഴ് കിലോയില്‍ കൂടാന്‍ പാടില്ല. യാത്രാരേഖകള്‍ കൈയില്‍ സൂക്ഷിക്കുകയും വേഗത്തില്‍ ലഭ്യമാക്കുകയും വേണം.
യാത്രക്കാരുടെ ഹാന്‍ഡ് ബാഗേജുകള്‍ കര്‍ശനമായി പരിശോധിക്കുന്നതിനാലാണ് ഏഴു കിലോയില്‍ കൂടരുതെന്ന് നിര്‍ദേശിക്കുന്നത്.
Post a Comment
Thanks