സ്വാതന്ത്ര്യ ദിനവുമായി ബന്ധപ്പെട്ട്
പറമ്പിൽപീടിക ദാറുസ്സലാം സുന്നി സെക്കണ്ടറി മദ്രസ SBS യൂണിറ്റ് കമ്മിറ്റിക്ക് കീഴിലായി വ്യത്യസ്ത പ്രോഗ്രാമുകൾ നടന്നു കൊണ്ടിരിക്കുന്നു.
ജൂനിയർ & സീനിയർ വിഭാഗങ്ങളിലായി മദ്രസ വിദ്യാർത്ഥികൾക്ക് വേണ്ടി 'ക്വിസ് കോമ്പറ്റീഷൻ' നടന്നു.
സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ട സമരങ്ങളും ചരിത്രങ്ങളും കാലഹരണപ്പെടുത്താൻ ശ്രമിച്ചുകൊണ്ടിരിക്കുന്ന പുതിയ കാലത്ത് വിദ്യാർത്ഥികളിൽ ചരിത്രബോധം ഉണ്ടാക്കുക എന്ന ലക്ഷ്യം വച്ചുകൊണ്ട്, ചരിത്രശകലങ്ങൾ ശേഖരിച്ച് മദ്രസ ക്ലാസുകൾ തമ്മിലുള്ള 'കൊളാഷ് പ്രദർശന' മത്സരം നടന്നു.
സ്വാതന്ത്ര്യദിന പ്രോഗ്രാമുകളുടെ സമാപനം "SBS ഫ്രീഡം സമ്മേളനം" എന്ന പേരിൽ നാളെ ഓഗസ്റ്റ് 15 ചൊവ്വ മദ്രസ പരിസരത്ത് പ്രത്യേകം സജ്ജമാക്കിയ നഗരിയിൽ നടക്കും.
പതാക ഉയർത്തൽ, ദേശീയ ഗാനം, വിദ്യാർത്ഥി അസംബ്ലി, കൊളാഷ് പ്രദർശനം, സന്ദേശ പ്രഭാഷണം, സമരപ്പാട്ട്, പ്രതിജ്ഞ, ദേശീയ ഗാനം, തുടങ്ങിയ വ്യത്യസ്ത പ്രോഗ്രാമുകൾ നടക്കും.
മദ്രസ പ്രസിഡണ്ട് അബ്ദുറഹ്മാൻ ഹാജി പതാക ഉയർത്തും, സദർ ഉസ്താദ് അബ്ദുല്ല അഹ്സനി മലപ്പുറത്തിന്റെ അധ്യക്ഷതയിൽ നടക്കുന്ന സമ്മേളനം വാർഡ് മെമ്പർ കോയമോൻ ഉദ്ഘാടനം നിർവഹിക്കും.
SBS യൂണിറ്റ് പ്രസിഡണ്ട് സയ്യിദ് മിസ്ഹബ് ജമലുല്ലൈലി പ്രതിജ്ഞ ചൊല്ലിക്കൊടുക്കും, SBS യൂണിറ്റ് ജന;സെക്രട്ടറി മുഹമ്മദ് സിനാൻ പ്രഭാഷണം നിർവഹിക്കും.
സ്വാതന്ത്ര്യ ദിന സന്ദേശ പ്രഭാഷണം മുഹൈമിൻ നൂറാനി വെളിമുക്ക് നിർവഹിക്കും,
സൈതലവി ഇംദാദി പടിക്കൽ, അബ്ദുല്ലത്തീഫ് സഖാഫി, മദ്രസ ജന;സെക്രട്ടറി മുജീബ് സംസാരിക്കും,
മുദബ്ബിർ സിറാജുദ്ദീൻ സഖാഫി മൂന്നിയൂർ സ്വാഗതവും, ഉമറലി ഫാളിലി ചെങ്ങാനി നന്ദിയും പറയും.
Post a Comment
Thanks