സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഓണം ബോണസ് 4,000 രൂപ; അഡ്വാന്‍സ് 20,000


|തിരുവനന്തപുരം | സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഓണം ബോണസ് അനുവദിച്ചു. ബോണസ് 4000 രൂപയാണ് അനുവദിച്ചത്. ഉത്സവബത്ത 2,750 രൂപയാണ്. സര്‍വീസ്, പങ്കാളിത്ത പെന്‍ഷന്‍കാര്‍ക്ക് 1,000 രൂപ പ്രത്യേക ഉത്സവബത്ത. എല്ലാ സര്‍ക്കാര്‍ ജീവനക്കാര്‍ക്കും 20,000 രൂപ ഓണം അഡ്വാന്‍സും അനുവദിച്ചു. അതേസമയം,  രണ്ടുമാസത്തെ ക്ഷേമപെന്‍ഷന്‍ കുടിശിക തുകയുടെ വിതരണം ഇന്നു തുടങ്ങി. 3200 രൂപ വച്ച് 60 ലക്ഷത്തോളം പേര്‍ക്ക് ലഭിക്കും. ഇതിനായി 1762 കോടി ധനവകുപ്പ് അനുവദിച്ചിരുന്നു. 23ന് മുമ്പ് ക്ഷേമപെന്‍ഷന്‍ വിതരണം പൂര്‍ത്തിയാക്കും.  

Post a Comment

Thanks

أحدث أقدم