മുറിച്ചുകൊണ്ടിരുന്ന കവുങ്ങ് ദേഹത്ത് വീണ് മൂന്നാം ക്ലാസുകാരന് ദാരുണാന്ത്യം


 കണ്ണൂരിൽ ആലക്കാട് കവുങ്ങ് മുറിക്കുന്നതിനിടെ ദേഹത്തേക്ക് വീണ് മൂന്നാം ക്ലാസ് വിദ്യാർത്ഥി മരിച്ചു. ഊരടിയിലെ ചപ്പന്റകത്ത് ജുബൈരിയ- നാസർ ദമ്പതികളുടെ മകൻ ജുബൈറാണ് മരിച്ചത്. ഇന്ന് വൈകിട്ട് വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കുമ്പോഴായിരുന്നു അപകടം.

കുട്ടി വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കുമ്പോൾ വീടിൻ്റെ തൊട്ടടുത്തുണ്ടായിരുന്ന കവുങ്ങ് മുറിക്കുന്നതിനിടെ അബദ്ധത്തിൽ നിലത്തേക്ക് വീഴുകയായിരുന്നു. മുറിക്കുമ്പോഴുണ്ടായ അശ്രദ്ധ മൂലമായിരിക്കാം കുട്ടിയുടെ ദേഹത്തേക്ക് വീഴാൻ കാരണമെന്നാണ് നാട്ടുകാർ പറയുന്നത്. ഗുരുതരമായി പരുക്കേറ്റ കുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Post a Comment

Thanks

Previous Post Next Post