വേങ്ങരയിൽ വാടക കോർട്ടേഴ്സിൽ താമസിക്കുന്ന കൊല്ലം സ്വദേശിയായ യുവാവ് ആത്മഹത്യ ചെയ്തു


⭕ ഭാര്യാ വീട്ടുകാരെ വിളിച്ചറിയിച്ച ശേഷം വേങ്ങര അരിക്കുളത്ത് വാടക കോർട്ടേഴ്സിൽ താമസിക്കുന്ന യുവാവ് മറ്റൊരു കോർട്ടേഴ്സിൽ ജീവനൊടുക്കി.


കൊല്ലം ചാത്തക്കുളം പോരുവഴി സ്വദേശി രമണാലയത്തിൽ ഗോപാലൻ - കാർത്തിക ദമ്പതികളുടെ മകൻ ശ്രീജിത് (41) ആണ് ചൊവ്വാഴ്ച രാത്രി 9.30 ഓടെ വേങ്ങര സബ് ട്രഷറിക്കടുത്തുള്ള ടി വി കോർട്ടേഴ്സിൽ തൂങ്ങി മരിച്ചത്.


ഭാര്യയോട് പിണങ്ങി ദിവസങ്ങളായി ഇദ്ദേഹം ട്രഷറിക്കടുത്തുള്ള കെട്ടിടത്തിലായിരുന്നു താമസം. ഒമ്പതരയോടെ ജീവനൊടുക്കുന്ന വിവരം ഭാര്യയെ വിളിച്ചറിയിക്കുകയായിരുന്നു. അര മണിക്കൂറിനകം ബന്ധുക്കൾ സ്ഥലത്തെത്തിയെങ്കിലും തൂങ്ങിയ നിലയിൽ കാണപ്പെടുകയായിരുന്നു.


 ഉടനെ തിരൂരങ്ങാടി താലൂക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല..

Post a Comment

Thanks

أحدث أقدم
Moonniyur Vartha