തിരൂരങ്ങാടി ഗവ:താലൂക്ക് ആശുപത്രിയിൽ ഗ്യാസ്ട്രോ മെഡിക്കൽ ഒ.പി. ആരംഭിക്കുന്നു.


തിരൂരങ്ങാടി: ഗവ:  താലൂക്ക് ആശുപത്രിയിൽ ഗ്യാസ്ട്രോ മെഡിക്കൽ വിഭാഗം  ആരംഭിക്കുന്നു. തിരൂർ ജില്ലാ ആശുപത്രിയിൽ ഗ്യാസ്ട്രോ വിഭാഗം മേധാവിയായി പ്രവർത്തിക്കുന്ന ഡോ: മുരളിയാണ് തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ ഗ്യാസ്ട്രോ വിഭാഗത്തിൽ ചാർജെജടുത്തിരിക്കുന്നത് . 

എല്ലാ വ്യാഴാഴ്ചയും രാവിലെ മുതൽ ഉച്ച വരെ താലൂക്ക് ആശുപത്രിയിൽ ഗ്യാസ്ട്രോ മെഡിക്കൽ ഒ.പി.യിൽ രോഗികളെ പരിശോധന ഉണ്ടായിരിക്കുന്നതാണ്. ഇത് ആദ്യമായാണ് തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ ഗ്യാസ്ട്രോ വിഭാഗം പരിശോധന തുടങ്ങുന്നത്. 

ഇവിടെ എത്തുന്ന  ഒട്ടേറെ രോഗികൾക്ക് ഇത് ഏറെ ആശ്വാസകരമാണ്.27 - 7 - 2023 വ്യാഴാഴ്ച മുതൽ  ഗ്യാസ് ട്രോ ഒ.പി. തുടങ്ങുമെന്നും തുടർനുള്ള എല്ലാ വ്യാഴാഴ്ചകളിലും ഒ.പി. ഉണ്ടായിരിക്കുമെന്നും ആശുപത്രി സുപ്രണ്ട് ഡോ: പ്രഭുദാസ് അറിയിച്ചു.

അഷ്റഫ് കളത്തിങ്ങൽ പാറ
97446633 66

Post a Comment

Thanks

Previous Post Next Post