രാജ്യത്തിന്റെ അഭിമാനമായ ചാന്ദ്ര പര്യവേഷണ ദൗത്യം, ചാന്ദ്രയാന്‍ 3 വിക്ഷേപിച്ചു.

 


രാജ്യത്തിന്റെ അഭിമാനമായ ചാന്ദ്ര പര്യവേഷണ ദൗത്യം, ചാന്ദ്രയാന്‍ 3  വിക്ഷേപിച്ചു. 


ശ്രീഹരിക്കോട്ടയിലെ രണ്ടാം വിക്ഷേപണത്തറയില്‍നിന്നാണ് ചാന്ദ്രയാന്‍ 3 നെ വഹിച്ചുള്ള എല്‍വിഎം 3 - എം 4 റോക്കറ്റ്  കുതിച്ചുയര്‍ന്നത്. 

കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ്ങടക്കമുള്ളവരുടെ വന്‍ നിരയാണ് ചാന്ദ്രയാന്‍ 3 ന്റെ വിക്ഷേപണം കാണാന്‍ സന്നിഹിതരായത്. 127 -ാമത്തെ സെക്കന്‍ഡില്‍ സോളിഡ് എന്‍ജിനുകള്‍ വേര്‍പെട്ടു. 

305- ാമത്തെ  സെക്കന്‍ഡില്‍ ലിക്വിഡ് എന്‍ജിനുകള്‍ വേര്‍പെട്ടു. ഓഗസ്റ്റ് 23 നോ 24 നോ ചന്ദ്രന്റെ ദക്ഷിണധ്രുവത്തില്‍  ലാന്‍ഡര്‍ ഇറങ്ങും.

Post a Comment

Thanks

Previous Post Next Post
Moonniyur Vartha

നിങ്ങളുടെ സഹായം അത്യാവശ്യമാണ്

Moonniyur Vartha