തേഞ്ഞിപ്പലം കോഹിനൂരിൽ 5 കിലോ കഞ്ചാവുമായി വെസ്റ്റ് ബംഗാൾ സ്വദേശി പിടിയിൽ



തേഞ്ഞിപ്പാലം: കാലിക്കറ്റ്   യൂണിവേഴ്സിറ്റി പരിസരം കേന്ദ്രീകരിച്ച് വിദ്യാർത്ഥികൾക്കും അന്യ സംസ്ഥാന തൊഴിലാളികൾക്കും ലഹരി മരുന്ന് വില്പന നടത്തി വന്ന അന്യ സംസ്ഥാന തൊഴിലാളി പിടിയിൽ.  വെസ്റ്റ് ബംഗാൾ ബർദമാൻ സ്വദേശി  ഇമ്രാൻ അലി ഷെയ്ക്ക് (28) ആണ് പിടിയിലായത്.


ഇന്നലെ രാത്രി യൂണിവേഴ്സിറ്റിക്ക് സമീപം കോഹിനൂരിൽ വച്ചാണ് 5 കിലോയോളം കഞ്ചാവുമായി ഇയാളെ പിടികൂടിയത്. ഇയാളെ വിശദമായി ചോദ്യം ചെയ്തതിൽ പ്രദേശത്തെ ലഹരി കടത്ത് സംഘങ്ങളെ കുറിച് വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ട്. ഇവരെ നിരീക്ഷിച്ചു. ഇയാളുടെ പേരിൽ ഭാര്യയെ കൊലപ്പെടുത്താൻ ശ്രമിച്ചതിന് നാട്ടിൽ കേസുണ്ട്. ഇതിൽ പിടിക്കപ്പെട്ട് ജയിലിൽ കിടന്ന് ജാമ്യത്തിൽ ഇറങ്ങി മുങ്ങിയ ശേഷം കേരളത്തിലെ വിവിധ ഭാഗങ്ങളിൽ ഒളിവിൽ കഴിഞ്ഞു വരികയായിരുന്നു. മലപ്പുറം ജില്ലാ പോലീസ് മേധാവി സുജിത്ത് ദാസ് IPS നു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കൊണ്ടോട്ടി ASP വിജയ് ഭാരത് റെഡ്ഡി IPS ന്റെ  നേതൃത്വത്തിൽ തേഞ്ഞിപ്പാലം Si വിപിൻ V പിള്ള, കൃഷ്ണദാസ്, അനീഷ്, വിവേക്, ജില്ലാ ആന്റി നർക്കോട്ടിക്ക്  സ്ക്വോഡും ചേർന്നാണ് പ്രതിയെ പിടികൂടി അന്വേഷണം നടത്തുന്നത്.

Post a Comment

Thanks

Previous Post Next Post
Moonniyur Vartha