പടിക്കൽ കുമ്മൻതൊടുപാലം ഉദ്ഘാടനം തിങ്കളാഴ്ച്ച: പൊതുമരാമത്ത് മന്ത്രി ശ്രീ: മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും

മലപ്പുറം ജില്ലയിലെ വള്ളിക്കുന്ന് നിയോജക മണ്ഡലത്തിൽ ചേളാരി ഒളകര - പെരുവള്ളൂർ റോഡിൽ കുമ്മൻ തോടിനു കുറുകെ നിലവിലുണ്ടായിരുന്ന അൻപത് വർഷത്തോളം പഴക്കമുള്ള ഇടുങ്ങിയ ഒറ്റവരിപാലം പൊളിച്ചു വീതികുട്ടി പുനർനിർമ്മിച്ച പ്രവൃത്തിയും സമീപന റോഡിന്റെ നിർമ്മാണവും പൂർത്തീകരിച്ചതിന്റെ ഉദ്ഘാടനം 03 - 04 - 2023 തിങ്കളാഴ്ച്ച 02.30 pm ന് ബഹു. വള്ളിക്കുന്ന നിയോജക മണ്ഡലം എം എൽ എ ശ്രീ. പി. അബ്ദുൽ ഹമീദ് മാസ്റ്റർ അവർകളുടെ അദ്ധ്യക്ഷതയിൽ ബഹു. പൊതുമരാമത്ത്, വിനോദസഞ്ചാര വകുപ്പ് മന്ത്രി ശ്രീ. പി.എ മുഹമ്മദ് റിയാസ് അവർകൾ കുമ്മൻതൊടുപാലം പരിസരത്ത് വെച്ച് നിർവ്വഹിക്കും. 
ചടങ്ങിൽ ബഹു. മലപ്പുറം പാർലമെന്റ് മണ്ഡലം എം.പി ഡോ: എം. പി അബ്ദു സമദ് സമദാനി അവർകൾ മുഖ്യാതിഥിയായി പങ്കെടുക്കും.

Post a Comment

Thanks

Previous Post Next Post