പന്ത്രണ്ട് കിലോഗ്രാം കഞ്ചാവുമായി രണ്ടു പേര്‍ തിരൂരങ്ങാടി പോലീസിന്‍റെ പിടിയില്‍



▪️മമ്പുറത്ത് തിരൂരങ്ങാടി വലിയ പള്ളിക്ക് സമീപത്തെ വാടക മുറിയിൽ നിന്നാണ് പിടിയിലായത്


⭕തിരൂരങ്ങാടി : ആന്ധ്രയില്‍ നിന്നും കേരളത്തിലേക്ക് ട്രയിന്‍ മാര്‍ഗ്ഗം കടത്തിയ കഞ്ചാവുമായി രണ്ടുപേര്‍ തിരൂരങ്ങാടിയില്‍ പിടിയില്‍. 


കണ്ണൂർ കൂത്തുപറമ്പ് സ്വദേശി നസിയ മൻസിൽ വീട്ടിൽ മുഹമ്മദ് ഷാഫി (70), തിരൂർ കണ്ണംകുളം സ്വദേശി മൂസകുഞ്ഞിമാക്കാനകത്ത് ജാബിർ (26) എന്നിവരെയാണ് തിരൂരങ്ങാടി എസ് ഐയും സംഘവും അറസ്റ്റ് ചെയ്തത്.


Post a Comment

Thanks

أحدث أقدم