കുന്നുംപുറം ജ്വല്ലറിയിൽ പട്ടാപ്പകൽ മോഷണം സ്വർണാഭരണം മോഷണം പോയി



കുന്നുംപുറം ജ്വല്ലറിയിൽ പട്ടാപ്പകൽ മോഷണം. സ്വർണാഭരണം നഷ്ടപ്പെട്ടു. ആഭരണങ്ങൾ 

വാങ്ങാനെന്ന വ്യാജേന കടയിൽ വന്ന യുവാവാണ് സ്വർണവള മോഷ്ടിച്ച് കടന്നു കളഞ്ഞത്.


വിവാഹാവശ്യത്തിനാണെന്ന് പറഞ്ഞ് ഒരു വള എടുത്ത് അതിന്റെ ബില്ല് അടിക്കാൻ ആവശ്യപ്പെട്ടപ്പോൾ ബൈക്കിൽ വെച്ച് പണം എടുക്കാൻ എന്ന വ്യാജേന പുറത്തിറങ്ങിയ യുവാവിന്റെ സ്വഭാവത്തിലെ ആസ്വാഭാവികത ശ്രദ്ധിച്ച് കടയുടമ ജ്വല്ലറിയിൽ വളകളുടെ സ്റ്റോക്ക് നോക്കിയപ്പോഴാണ് മോഷണം ശ്രദ്ധയിൽപ്പെട്ടത്. സൺ ക്യാപ്പും മുഖത്ത് മാസ്കും ധരിച്ചിരുന്നതിനാൽ ആളെ കടയുടമക്ക് തിരിച്ചറിയാൻ കഴിഞ്ഞില്ല.


എന്നാൽ ഇയാൾ കടയിൽ വന്ന് കയറിയത് മുതലുള്ള മുഴുവൻ ദൃശ്യങ്ങളും സി സി ടിവിയിൽ വ്യക്തമായിട്ടുണ്ട്. ആഭരണങ്ങൾ മോഷണം പോയതുമായി ബന്ധപ്പെട്ട് കടയുടമ 

തിരൂരങ്ങാടി പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്.

Post a Comment

Thanks

أحدث أقدم