ത്രാസില്‍ തൂക്കി എംഡിഎംഎ വില്‍പ്പന; - കരുവാങ്കല്ല്,കാടപ്പടി സ്വദേശികളായ യുവാക്കള്‍ പിടിയില്‍.



മലപ്പുറം: എംഡിഎംഎ വില്‍പ്പനയ്ക്കിടെ യുവാക്കള്‍ പിടിയില്‍. കാടപ്പടി ഉങ്ങുങ്ങല്‍ സ്വദേശി നെയ്യന്‍ ഇബ്രാഹീം (34), കരുവാങ്കല്ല് സ്വദേശി കോട്ടേപാറ അബ്ദുല്‍ ലത്വീഫ് (36) എന്നിവരാണ് പൊലീസിന്റെ പിടിയിലായത്. ഇവരുടെ പക്കല്‍ നിന്ന് രണ്ട് ഗ്രാം എംഡിഎംഎയും കണ്ടെടുത്തിട്ടുണ്ട്.

എംഡിഎംഎ കൈമാറ്റം ചെയ്യുന്നതിനിടെ വടക്കീല്‍മാട് പാലത്തിന് സമീപത്ത് നിന്നാണ് ഇരുവരെയും പിടികൂടിയത്.


പുലര്‍ച്ചെ രണ്ട് മണിയോടെയായിരുന്നു സംഭവം. സ്വര്‍ണം തൂക്കുന്ന ത്രാസ്സില്‍ വെച്ചു തൂക്കി ചെറിയ പാക്കറ്റുകളിലാക്കിയാണ് ഇവര്‍ എംഡിഎംഎ വില്‍പ്പന നടത്തിയിരുന്നത്. ഇത്തരത്തില്‍ ലഹരി കൈമാറുന്നതിനിടെ ആയിരുന്നു പൊലീസ് സ്ഥലത്തെത്തിയത്. പൊലീസിനെ കണ്ട ഉടന്‍ പ്രതികള്‍ കാറില്‍ രക്ഷപെടാന്‍ ശ്രമിച്ചിരുന്നു.

എന്നാല്‍ ഇവരുടെ വാഹനത്തെ പിന്തുടര്‍ന്നാണ് പ്രതികളെ പൊലീസ് പിടികൂടിയത്. കാറും എംഡിഎംഎ തൂക്കി നല്‍കാന്‍ ഉപയോഗിച്ച ത്രാസും പൊലീസ് പിടിച്ചെടുത്തു.

Post a Comment

Thanks

Previous Post Next Post
Moonniyur Vartha