താനൂര്‍ റോഡില്‍ പാണ്ടിമുറ്റത്ത് നാളെ മുതൽ ഗതാഗതം നിരോധിചു.

 


വെന്നിയൂര്‍ : താനൂര്‍ റോഡില്‍ പാണ്ടിമുറ്റത്ത് കലുങ്ക് പുനര്‍നിര്‍മ്മാണ പ്രവൃത്തി നടക്കുന്നതിനാല്‍ ഇതു വഴിയുള്ള വാഹന ഗതാഗതം ജനുവരി 22 മുതല്‍ പ്രവൃത്തി തീരുന്നത് വരെ നിരോധിച്ചതായി പൊതുമരാമത്ത് വകുപ്പ് (നിരത്തുകളും പാലങ്ങളും വിഭാഗം) എക്സിക്യുട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.


വാഹനങ്ങള്‍ താനൂരില്‍ നിന്നും തൃക്കുളം-തെയ്യാല റോഡു വഴി കക്കാട്, വെന്നിയൂര്‍ പറമ്പ് എന്നീ ഭാഗങ്ങളിലേക്ക് തിരിഞ്ഞു പോവണം. വെന്നിയൂരില്‍ നിന്നും താനൂരിലേക്ക് പോകേണ്ട വാഹനങ്ങള്‍ ഇട്ടിലാക്കല്‍ തെയ്യാല പി.ഡബ്ല്യു.ഡി റോഡ് വഴി, പുത്തന്‍ തെരു വെള്ളച്ചാല്‍ റോഡ് വഴി പോകേണ്ടതാണ്.


കൂടാതെ ചെറു വാഹനങ്ങള്‍ പാണ്ടിമുറ്റം-സി.കെ.പടി-കല്ലത്താണി പഞ്ചായത്ത് റോഡ് വഴി തിരിഞ്ഞു പോകാവുന്നതാണ്.

Post a Comment

Thanks

Previous Post Next Post