വള്ളിക്കുന്ന് : റെയിൽവേ പ്ലാറ്റ്ഫോം ഉയർത്തുന്നതിനുള്ള ടെൻഡർ നടപടിയായി.വള്ളിക്കുന്ന് ഉൾപ്പെടെ അഞ്ച് പ്ലാറ്റ്ഫോം ഉയർത്തുന്നതിനുള്ള ടെൻഡറാണ് സതേൺ റെയിൽവേ പ്രസിദ്ധീകരിച്ചിട്ടുള്ളത്.537 മീറ്റർ നീളമുള്ള പ്ലാറ്റ് ഫോം ഒന്ന്, രണ്ട് എന്നിവ ഹൈലെവൽ പ്ലാറ്റ് ഫോം ആക്കി ഉയർത്തുന്നതിനായി രണ്ട് കോടി രൂപ വകയിരുത്തിയുള്ള പ്രവൃത്തിക്കായുള്ള ടെൻഡറാണ് വിളിച്ചിരിക്കുന്നതെന്ന് എം.പി.അബ്ദുസ്സമദ് സമദാനി എം.പി.അറിയിച്ചു.പണി പൂർത്തീകരിക്കുന്നതോടെ പ്ലാറ്റ്ഫോമിന് ഉയരക്കുറവുള്ളതിനാൽ യാത്രക്കാർ നേരിട്ടിരുന്ന പ്രശ്നങ്ങൾക്ക് പരിഹാരമാകും.
പ്ലാറ്റ്ഫോം ഉയരക്കുറവ് മൂലം ഒട്ടേറെ അപകടങ്ങളാണ് ഇവിടെ ഉണ്ടായിട്ടുള്ളത്.ഇതോടൊപ്പം ഉന്നയിച്ചിരുന്ന അങ്ങാടിപ്പുറം റെയിൽവേ സ്റ്റേഷനിലെ ഷെൽട്ടർ നിർമാണം, മേലാറ്റൂർ പ്ലാറ്റ്ഫോം നീളം കൂട്ടൽ എന്നിവയുടെ ടെൻഡർ പ്രവർത്തനങ്ങളും പൂർത്തീകരിച്ചിട്ടുണ്ട്.
Post a Comment
Thanks