കൈക്കൂലി വാങ്ങുന്നതിനിടെ പഞ്ചായത്ത് അസിസ്റ്റന്റ് എഞ്ചിനീയർ പിടിയിൽ..!




കൈക്കൂലി വാങ്ങുന്നതിനിടെ കൊണ്ടോട്ടി മുതുവല്ലൂർ പഞ്ചായത്ത് അസിസ്റ്റന്റ് എൻജിനീയറെ വിജിലൻസ് സംഘം അറസ്റ്റ് ചെയ്തു. കൊല്ലം സ്വദേശിനി എസ്.ബിനീത(43) ആണ് അറസ്റ്റിലായത്. മരാമത്ത് കരാറുകാരൻ കൊണ്ടോട്ടി സ്വദേശി മുഹമ്മദ് ഷാഫി മലപ്പുറം വിജിലൻസ് ഡിവൈഎസ്പി ഫിറോസ് എം.ഷഫീഖിന് നൽകിയ പരാതിയെത്തുടർന്നാണ് നടപടി.


മുതുവല്ലൂർ വെറ്ററിനറി ആശുപത്രിയുടെ ചുറ്റുമതിൽ നിർമാണവുമായി ബന്ധപ്പെട്ടായിരുന്നു പരാതി.  കരാർ പ്രകാരമുള്ള 4 ലക്ഷം രൂപയുടെ ബിൽ പാസാക്കുന്നതിന് പലതവണ പഞ്ചായത്തിലെത്തി ഇവരെ കണ്ടിരുന്നു. എന്നാൽ ബിൽ തുകയുടെ 2 ശതമാനമായ 8000 രൂപ കൈക്കൂലിയായി വേണമെന്ന് ആവശ്യപ്പെട്ടു. ഈ തുക വാങ്ങുന്നതിനിടെയാണ് അറസ്റ്റ്.


ഇന്നലെ രാവിലെ മുതൽ തന്നെ വിജിലൻസ് ഓഫീസ് പരിസരത്തു നിലയുറപ്പിച്ചിരുന്നു. ഇവരുടെ നീക്കങ്ങൾ മനസിലാക്കിയ ശേഷം വൈകുന്നേരത്തോടെ നാഫ്തലിൻ പുരട്ടിയ നോട്ടുകളുമായി ഷാഫി ഓഫീസിൽ എത്തി പണം കൈമാറി. പിന്നാലെ വിജിലൻസ് സംഘം ഇവരെ കയ്യോടെ പിടികൂടി. ഓഫീസിലെ ഇവരുടെ ക്യാബിനിൽ വെച്ചായിരുന്നു സംഭവങ്ങൾ. പ്രതിയെ കോഴിക്കോട് വിജിലൻസ് കോടതിയിൽ ഹാജരാക്കും.


♦️ അഴിമതി പൊതുജനങ്ങൾക്കും അറിയിക്കാം..


അഴിമതി സംബന്ധിച്ച വിവരങ്ങൾ പൊതുജനങ്ങൾക്കും അറിയിക്കാം. വിജിലൻസിന്റെ ടോൾ ഫ്രീ നമ്പരായ 1064 അല്ലങ്കിൽ 8592900900 എന്ന നമ്പറിലും വാട്സാപ്പിൽ 9447789100 എന്ന നമ്പറിലും അറിയിക്കാം

Post a Comment

Thanks

Previous Post Next Post