തിരൂരങ്ങാടി: കെട്ടിട നിർമ്മാണ ചട്ടങ്ങൾ പാലിക്കപ്പെട്ടിട്ടില്ലെന്ന പരാതിയിൽ ജില്ലയിലെ നാല് നഗരസഭകളിൽ വിജിലൻസ് പരിശോധന നടത്തി
ജില്ലയിലെ തിരൂരങ്ങാടി, കോട്ടക്കൽ, മഞ്ചേരി ,പെരിന്തൽമണ്ണ നഗരസഭകളിലാണ് പരിശോധന നടന്നത് തിരൂരങ്ങാടി, കോട്ടക്കൽ നഗരസഭകളിൽ കോഴിക്കോട് ആൻ്റി കറപ്ഷൻ സ്ക്വാഡും മഞ്ചേരി ,പെരിന്തൽമണ്ണ നഗരസഭകളിൽ മലപ്പുറം ആൻറി കറപ്ഷൻ സ്ക്വാഡുമാണ് പരിശോധന നടത്തുന്നത്.
ഈ നഗരസഭകളിൽ കെട്ടിട നിർമ്മാണ ചട്ടങ്ങൾ പലതും പാലിക്കുന്നില്ലെന്നും ചട്ട'ങ്ങളിൽ സ്വന്തക്കാർക്ക് ഇളവ് നൽകുന്നുവെന്നുമായിരുന്നു വിജിലൻസിന് ലഭിച്ച പരാതി.
Post a Comment
Thanks