കാ​സ​ര്‍​ഗോ​ഡ് നേ​രി​യ ഭൂ​ച​ല​നം;​ നാ​ശ​ന​ഷ്ട​ങ്ങ​ളി​ല്ല




കാ​സ​ര്‍​ഗോ​ഡ്: കാ​സ​ര്‍​ഗോ​ഡ് ജി​ല്ല​യി​ലെ വെ​ള്ള​രി​ക്കു​ണ്ട് മേ​ഖ​ല​യി​ല്‍ നേ​രി​യ ഭൂ​ച​ല​ന​മു​ണ്ടാ​യി. ഇ​ന്ന് രാ​വി​ലെ 7.45 ഓ​ടെ​യാ​ണ് വ​ലി​യ ശ​ബ്ദ​ത്തോ​ടെ ഭൂ​ച​ന​ല​മു​ണ്ടാ​യ​ത്. വി​ള്ള​ലു​ക​ളോ മ​റ്റ് നാ​ശ​ന​ഷ്ട​ങ്ങ​ളോ റി​പ്പോ​ര്‍​ട്ട് ചെ​യ്തി​ട്ടി​ല്ല.


ക​ര്‍​ണാ​ട​ക​യി​ലെ കു​ട​കാ​ണ് ഭൂ​ക​മ്പ​ത്തി​ന്‍റെ പ്ര​ഭ​വ​കേ​ന്ദ്രം. കു​ട​കി​നു അ​ഞ്ച് കി​ലോ​മീ​റ്റ​ര്‍ പ​രി​ധി​യി​ലും നേ​രി​യ ഭൂ​ച​ല​ന​മു​ണ്ടാ​യി. നാ​ലു സെ​ക്ക​ന്‍റോളം ഭൂ​ച​ല​നം നീ​ണ്ടു​നി​ന്നു.


റി​ക്ട​ര്‍ സ്‌​കെ​യി​ലി​ല്‍ 3.5 രേ​ഖ​പ്പെ​ടു​ത്തി​യ ഭൂ​ച​ല​ന​മാ​ണ് അ​നു​ഭ​വ​പ്പെ​ട്ട​ത്. നി​ല​വി​ല്‍ ആ​ശ​ങ്ക​പ്പെ​ടേ​ണ്ട സാ​ഹ​ച​ര്യം ഇ​ല്ലെ​ന്ന് അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.

Post a Comment

Thanks

Previous Post Next Post