സൗന്ദര്യ കാഴ്ചയൊരുക്കി ചെറുമുക്ക് പാടം

തിരൂരങ്ങാടി | കാഴ്ചക്കാർക്ക് സൗന്ദര്യവിസ്മയമൊരുക്കി ചെറുമുക്ക് ആമ്പൽ പാടത്ത് ആമ്പൽ പൂക്കൾ,

ഏക്കർ കണക്കിന് വ്യാപിച്ച് കിടക്കുന്ന ചെറുമുക്ക് ആമ്പൽ പാടത്ത് ചുവപ്പും വെളുപ്പും വർണത്തിലുള്ള പൂക്കൾ കാഴ്ചക്കാർക്ക് വിസ്മയമാകുന്നു. ഇപ്പോൾ പുഞ്ച കൃഷിക്കായി കർഷകർ നിലമൊരുക്കുന്ന തി രക്കിലാണ്. കഴിഞ്ഞ 15 വർഷ ത്തോളമായി ചുവന്ന ആമ്പലാണ് ഉണ്ടായിരുന്നത്. ഈ പ്രാ വശ്യം വെളുത്ത ആമ്പലും കൂടിയുണ്ട്.

ദൂരദിക്കുകളിൽ നിന്നുമെത്തുന്ന ദേശാടനക്കിളികളടക്കമുള്ള പക്ഷികളും വെള്ളത്തിന് മുകളിലെ പച്ചില സൗന്ദര്യവും അതി നിടയിലെ ചുവന്ന ഇരുനിറത്തി ലുള്ള ആമ്പലും വേണ്ടുവോളം ആസ്വദിക്കാൻ ഏറെയാളുകളാണ് എത്തുന്നത്.
പ്രദേശവാസിയായ ഒരാൾ തിരുന്നാവായ ഭാഗത്തുനിന്ന് ചുവന്ന ആമ്പലിന്റെ വിത്ത് വയ ലിൽ കൊണ്ടിട്ടതാണ് ചുവന്ന ആമ്പൽ ഉണ്ടാകാൻ കാരണം.
 ചെറുമുക്ക് വയലിൽ കൃഷിക്കാലമായാൽ വയലുകളിൽ ഞാർ നടാൻ നിലമൊരുക്കുന്ന സമയത്ത് തോടുകളിലും ആമ്പൽ പൂക്കൾ ഉണ്ടാകാറുണ്ട്.

പുലർച്ചെ അഞ്ചിന് ശേഷം പത്ത് വരെ ചുവന്ന ആമ്പലും രാവിലെ മുതൽ ആറു മണി വരെ വെളുത്ത ആമ്പലും വിരിഞ്ഞു നിൽക്കും

Post a Comment

Thanks

Previous Post Next Post
Moonniyur Vartha