രണ്ടാം ടെസ്റ്റില്‍ ഇന്ത്യക്ക് ബാറ്റിംഗ് തകര്‍ച്ച രാഹുല്‍ അര്‍ധ സെഞ്ചുറി നേടിയപ്പോള്‍ അശ്വിന്‍ 50 ബോളില്‍ 46 റണ്‍സെടുത്തു

 

ജോഹന്നാസ്ബര്‍ഗ് | ദക്ഷിണാഫ്രിക്കക്കെതിരായ രണ്ടാം ടെസ്റ്റില്‍ ഇന്ത്യയുടെ ആദ്യ ഇന്നിംഗ്‌സ് 202ല്‍ അവസാനിച്ചു. നായകന്‍ കെ എല്‍ രാഹുലും വാലറ്റത്തില്‍ ആര്‍ അശ്വിനുമാണ് ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചത്. രാഹുല്‍ അര്‍ധ സെഞ്ചുറി നേടിയപ്പോള്‍ അശ്വിന്‍ 50 ബോളില്‍ 46 റണ്‍സെടുത്തു.



ചേതേശ്വര്‍ പുജാര, അജിങ്ക്യ രഹാനെ അടക്കമുള്ള ടെസ്റ്റ് സ്‌പെഷ്യലിസ്റ്റുകള്‍ നിരാശപ്പെടുത്തി. ദക്ഷിണാഫ്രിക്കന്‍ ബോളിംഗ് നിരയില്‍ മാര്‍കോ ജെന്‍സണ്‍ നാല് വിക്കറ്റെടുത്തപ്പോള്‍ കഗിസോ റബഡ, ഡുവാന്‍ ഒളിവീര്‍ എന്നിവര്‍ മൂന്ന് വീതം വിക്കറ്റ് വീഴ്ത്തി.

Post a Comment

Thanks

Previous Post Next Post
Moonniyur Vartha