കേരള മുസ്ലിം ജമാഅത്ത് നവോത്ഥാന സമ്മേളനം നാളെ

തിരൂരങ്ങാടി :- 'ജാഗ്രതയാണ് കരുത്ത് എന്ന പ്രമേയത്തിൽ കേരള മുസ്ലിം ജമാഅത്തിന്റെ ത്രൈമാസ കാമ്പയിൻ ഭാഗമായി തേഞ്ഞിപ്പലം സോൺ കമ്മിറ്റി സംഘടിപ്പിക്കുന്ന നവോത്ഥാന സമ്മേളനം നാളെ 26 ഞായറാഴ്ച വൈകുന്നേരം 2 മണിക്ക് മൂന്നിയൂർ-ചിനക്കൽ നടക്കും. ഇസ്ലാമിക മൂല്യങ്ങൾക്കെതിരെ മതവ്യതിയാന ചിന്താഗതിക്കാർ നടത്തുന്ന

വ്യാജ പ്രചരണങ്ങളേയും മതരാഹിത്യത്തിലേക്ക് നയിക്കാനായി ചില യാളുകൾ ബോധപൂർവ്വം സ്യഷ്ടിക്കുന്ന മിഥ്യാ ധാരണകളെയും കുറിച്ച് വിശ്വാസികൾക്ക് ആശയ

ബോധവൽക്കരണം നടത്തും. സങ്കുചിത

കക്ഷിരാഷ്ട്രീയ വാദങ്ങൾക്ക് ഉപരിയായി

വഖഫ് വിഷയത്തിലെ പ്രസ്ഥാന നിലപാട്

വിശദമാക്കും.

നാട്ടിൽ നില നിൽക്കുന്ന സൗഹാർദ്ദവും പരസ്പര വിശ്വാസവും തകർക്കാൻ ആസൂത്രിത നീക്കങ്ങളോടെ പുറത്ത് വിട്ട ജിഹാദ്, ഹലാൽ വിവാദങ്ങളും ഗൗരവമേറിയ ചർച്ചക്ക് വിഷയീഭവിക്കും.

ഭയനാകമായി ഗ്രാമ നഗര വ്യത്യാസമില്ലാതെ വർധിച്ചുവരുന്ന അധാർമ്മിക പ്രവർത്തനങ്ങളും സാമ്പത്തിയ കുറ്റകൃത്യങ്ങളും

ഏതെങ്കിലുമൊരു വിഭാഗത്തിന്റെ പേരിൽ ചാർത്തി കടന്നാക്രമിക്കാനുള്ള ചിലരുടെ ശ്രമങ്ങളെ തിരിച്ചറിയണം. ഇത്തരം ജീർണ്ണതകൾക്കെതിരെയുള്ള ബോധവൽക്കരണ ഭാഗമായാണ് കാമ്പയിൻ നടത്തുന്നത്. അതോടൊപ്പം, നവീനവാദികളുടെ ഉത്പന്നങ്ങളായാ മതരാഷ്ട്ര വാദക്കാർ മതകീയ വിഷയങ്ങളെയും അടയാളങ്ങളെയും രാഷ്ട്രീയമായി ദുരുപയോഗം ചെയ്യുന്നതിനെയും സമ്മേളനങ്ങൾ തുറന്ന് കാട്ടും.. രാഷ്ട്രീയ സംഘട്ടനങ്ങളിൽ കൊല്ലപ്പെടുന്നവരെ ശഹീദാക്കിയും തീവ്രവാദ ആശയങ്ങൾ ഒളിച്ചുകടത്തിയും മതവിശ്വാസികളുടെ ജീവിതം

ദുസ്സഹമാക്കുന്ന മതരാഷ്ട്ര വാദക്കാർക്കും സമ്മേളനങ്ങൾ താക്കീതാകും.




 സോൺ പ്രസിഡണ്ട് പി മുഹമ്മദ് ബാഖവിയുടെ അധ്യക്ഷതയിൽ പ്രൊഫ:എ പി . അബ്ദുൽ വഹാബ് ഉദ്ഘാടം ചെയ്യും പി കെ.എം.സഖാഫി ഇരിങ്ങല്ലൂർ
പ്രൊഫ. എ.കെ അബ്ദുൽ ഹമീദ് സാഹിബ് , മുഹമ്മദ് അലി സഖാഫി വള്ളിയാട് എന്നിവർ പ്രസംഗിക്കും.

പി.മുഹമ്മദ് മുസ്ലിയാർ

പി മുഹമ്മദ് ഹാജി
എം. അബ്ദുൽ ഗഫുർ മുസ്ലിയാർ മുക്കുമ്മൽ ബാവ
കെ. ഉമറുൽ ഫാറൂഖ് സഖാഫി കെ ടി മുഹമ്മദ് കോയ സഖാഫി എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.
v

Post a Comment

Thanks

Previous Post Next Post